Follow KVARTHA on Google news Follow Us!
ad

ആപ്പ് സര്‍ക്കാരിന്റെ ഹോം ഡെലിവറി! ഡല്‍ഹിക്കാര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ സേവനം വീട്ടിലും ലഭിക്കും; വിരല്‍ തുമ്പില്‍ ലഭിക്കുന്നത് നാല്പതോളം സേവനങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 11.09.2018) സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ ലഭ്യമാക്കി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഡല്‍ഹിക്കാര്‍ക്ക് ഇനി മുതല്‍ വീട്ടിലിരുന്നാലും സര്‍ക്കാര്‍ സേവനം ലഭിക്കും.National, New Delhi, AAP, Kejriwal
ന്യൂഡല്‍ഹി: (www.kvartha.com 11.09.2018) സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ ലഭ്യമാക്കി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഡല്‍ഹിക്കാര്‍ക്ക് ഇനി മുതല്‍ വീട്ടിലിരുന്നാലും സര്‍ക്കാര്‍ സേവനം ലഭിക്കും. തിങ്കളാഴ്ചയാണ് പദ്ധതി തുടങ്ങിയത്. ഡല്‍ഹി നിവാസികളില്‍ നിന്നും ഗംഭീര പ്രതികരണമാണ് സര്‍ക്കാരിന് ലഭിച്ചത്. നാല്പതോളം സേവനങ്ങളാണ് ഹോം ഡെലിവറിയായി ലഭിക്കുക. 1076 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിനിധി വീട്ടിലെത്തി സേവനം ഉറപ്പുവരുത്തും.

National, New Delhi, AAP, Kejriwal

അതേസമയം പദ്ധതി എത്രത്തോളം കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന സംശയം ഉയര്‍ന്ന് വന്നിട്ടുണ്ട്. പദ്ധതി തുടങ്ങിയ തിങ്കളാഴ്ച തന്നെ ഹെല്‍ പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമായി. 38 പ്രാവശ്യം വിളിച്ചതിന് ശേഷം കോള്‍ കണക്ട് ആയവരുമുണ്ട്. മൂന്നര മണിക്കൂറിനുള്ളില്‍ ആള്‍ വീട്ടിലെത്തുമെന്നായിരുന്നു പ്രതികരണമെങ്കിലും രാത്രിയായിട്ടും നിരാശയായിരുന്നു ഫലം. തുടക്കത്തില്‍ പാകപ്പിഴകള്‍ സംഭവിക്കുമെങ്കിലും പദ്ധതി ഫലം ചെയ്യുമെന്നാണ് ഡല്‍ഹി നിവാസികളുടെ പ്രതീക്ഷ.

ഭരണരംഗത്തെ വിപ്ലവകരമായ മാറ്റമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വിശേഷിപ്പിച്ചത്. മുപ്പതോളം കൂടുതല്‍ സേവനങ്ങള്‍ അടുത്ത മാസത്തോടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മൂന്ന് മാസത്തിനുള്ളില്‍ നൂറോളം സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 8 മണി മുതല്‍ 10 മണിവരെ ഹെല്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച് സേവനം ആവശ്യപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Doorstep delivery of services in Delhi has been the talk of the town as it provides a chance for people to access government services from the comfort of their homes. Government services will now be home-delivered pizza style.

Keywords: National, New Delhi, AAP, Kejriwal