Follow KVARTHA on Google news Follow Us!
ad

ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; കന്യാസത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു

ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ Question, Kerala, Accused, News, Bishop Franco Mulakkal, Bishop Franco Mulakkal was questioned by Kerala police for the second day over rape charges by a nun
തിരുവനന്തപുരം: (www.kvartha.com 20.09.2018) ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബിഷപ്പിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. വെള്ളിയാഴ്ചയും ചോദ്യം ചെയ്യല്‍ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ചില കാര്യങ്ങളില്‍ വ്യക്തത വരാത്തതാണ് അറസ്റ്റ് വൈകുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. നിയപരമായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അനുമതി ലഭിച്ചതായാണു വിവരം. അറസ്റ്റുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ അന്വേഷണ സംഘത്തിന് ഡിജിപി അനുമതി നല്‍കിയിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് മാറ്റി പകരം മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസിന് വത്തിക്കാന്‍ താത്കാലിക ചുമതല നല്‍കി. നേരത്തെ തന്നെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ വത്തിക്കാന് കത്ത് നല്‍കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ കടുത്ത ഇടപെടലുമായി വത്തിക്കാന്‍ രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Question, Kerala, Accused, News,  Bishop Franco Mulakkal,  Bishop Franco Mulakkal was questioned by Kerala police for the second day over rape charges by a nun