Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ആദ്യവിമാനം ഇറക്കിയവരില്‍ സ്വന്തം നാട്ടുകാരനും

കണ്ണൂരില്‍ ആദ്യവിമാനം ഇറക്കിയവരില്‍ സ്വന്തം നാട്ടുകാരനും. കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ Kannur Airport, Kannur, Kerala, News, Air India Express,
കണ്ണൂര്‍: (www.kvartha.com 20.09.2018)  കണ്ണൂരില്‍ ആദ്യവിമാനം ഇറക്കിയവരില്‍ സ്വന്തം നാട്ടുകാരനും. കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന നടന്നത്. ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി ജിന്‍സണ്‍ ആണ് ആദ്യമായി ഇറക്കിയ എയര്‍ ഇന്ത്യ ടീമില്‍  ഉണ്ടായിരുന്നത്.

ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തിയത്.

 Kannur Airport, Kannur, Kerala, News, Air India Express,

കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. വിമാനം ഇറക്കിയ ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 Kannur Airport, Kannur, Kerala, News, Air India Express,

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്തിമ പരിശോധന ബുധനാഴ്ച വൈകീട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു. വലിയ വിമാനം പറന്നിറങ്ങിയതോടെ വടക്കേ മലബാറിന്റെ വികസനത്തിന് നാഴികകല്ലായി മാറിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur Airport, Kannur, Kerala, News, Air India Express, Air India’s trial flight lands successfully at Kannur Airport