Follow KVARTHA on Google news Follow Us!
ad

ഏഷ്യ കപ്പില്‍ കോഹ്ലിയില്ലാതെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ വിലയിരുത്തി പാക്കിസ്ഥാന്‍ നായകന്‍

ഏഷ്യാ കപ്പില്‍ വ്യാഴാഴ്ച പാക്കിസ്ഥാനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ വിലയിരുത്തിNews, Dubai, Gulf, Sports, Kohli, A part from Kohli, the Indian team has other good players too," Sarfraz said
ദുബൈ:(www.kvartha.com 18/09/2018) ഏഷ്യാ കപ്പില്‍ വ്യാഴാഴ്ച പാക്കിസ്ഥാനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ വിലയിരുത്തി പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. വിരാട് കൊഹ്‌ലിയില്ലെങ്കിലും ഇന്ത്യന്‍ ടീം കരുത്തരാണെന്ന് സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. കോഹ്‌ലി ടീമിന്റെ കരുത്തും ലോകോത്തര ബാറ്റ്‌സ്മാനുമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, കോഹ്‌ലിയില്ലെങ്കിലും മികച്ച ടീമാണ് ഇന്ത്യയെന്നും പാക്കിസ്ഥാന്‍ നായകന്‍ വിലയിരുത്തി.

ഏകദിനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുറ്റതാണെന്നും, ഇന്ത്യാ - പാക്കിസ്ഥാന്‍ മത്സരം ആവേശകരമാകുമെന്നാണ് കരുതുന്നതെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

News, Dubai, Gulf, Sports, Kohli, A part from Kohli, the Indian team has other good players too," Sarfraz said


ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച ഹോങ്കോങ്ങിനെ നേരിടും. മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ആദ്യമത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ഹോങ്കോങ്ങ് തോറ്റാല്‍ പുറത്താവും. ഇന്ത്യ ജയിച്ചാല്‍ ബുധനാഴ്ചത്തെ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കാനുളള പോരാട്ടമായി മാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Gulf, Sports, Kohli, A part from Kohli, the Indian team has other good players too," Sarfraz said