Follow KVARTHA on Google news Follow Us!
ad

അവശ്യവസ്തുക്കളുമായി ബംഗാളില്‍ നിന്ന് 30 അംഗ സംഘം

പ്രളയബാധിതര്‍ക്കുളള ദുരിതാശ്വാസ സാമഗ്രികളുമായി പശ്ചിമബംഗാളില്‍ നിന്ന് മുപ്പതംഗ സംഘം എത്തി. ഡംഡം നോര്‍ത്ത് Kerala, Flood, News, Bangal, 30 Member team from Bengal with Flood relief aids
തിരുവനന്തപുരം: (www.kvartha.com 19.09.2018) പ്രളയബാധിതര്‍ക്കുളള ദുരിതാശ്വാസ സാമഗ്രികളുമായി പശ്ചിമബംഗാളില്‍ നിന്ന് മുപ്പതംഗ സംഘം എത്തി. ഡംഡം നോര്‍ത്ത് മണ്ഡലം എംഎല്‍എ തന്‍മയി ഭട്ടാചര്യയുടെയും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശിബ്ശങ്കര്‍ ഘോഷിന്റെയും നേതൃത്വത്തില്‍ എത്തിയ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇ പി ജയരാജന് സാധന സാമഗ്രികള്‍ കൈമാറി.

ഒരു മാസത്തേക്കുളള അവശ്യവസ്തുക്കള്‍ അടങ്ങിയ അഞ്ഞൂറ് കിറ്റുകളാണ് സംഘം തീവണ്ടി മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചത്. കേരളത്തിനുളള ദുരിതാശ്വാസ സഹായം എന്ന് പ്രിന്റ് ചെയ്ത തുണി സഞ്ചിയില്‍ അരി, പരിപ്പ്, ആട്ട, ബിസ്‌ക്കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മരുന്നുകളും സോപ്പ്, പേസ്റ്റ്, പെന്‍  തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും സാരി, ബ്ലൗസ്, ദോത്തി, ലുങ്കി, ഷര്‍ട്ട്, സല്‍വാര്‍ സ്യൂട്ട് തുടങ്ങിയ തുണിത്തരങ്ങളും അടക്കം നാല്‍പത് ഇനം സാധനങ്ങളുണ്ട്.
Kerala, Flood, News, Bangal, 30 Member team from Bengal with Flood relief aids

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Flood, News, Bangal, 30 Member team from Bengal with Flood relief aids