Follow KVARTHA on Google news Follow Us!
ad

നെഹ്‌റു കോണ്‍ഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രതീകം; നെഹ്‌റു സ്മാരക മ്യൂസിയത്തിന് മാറ്റം വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മോഡിക്ക് മന്‍മോഹന്‍ സിങിന്റെ കത്ത്

നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെയും തീന്‍മൂര്‍ത്തി ഭവന്റെയും മുഖംമാറ്റാനുള്ളNew Delhi, News, Politics, Prime Minister, Narendra Modi, Letter, Controversy, Parliament, National
ന്യൂഡല്‍ഹി: (www.kvartha.com 27.08.2018) നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെയും തീന്‍മൂര്‍ത്തി ഭവന്റെയും മുഖംമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കത്ത്. സ്ഥാപനത്തിന്റെ സ്വഭാവവും രീതിയും മാറ്റാനുള്ള അജണ്ട എന്ന ശക്തമായ വിമര്‍ശനമാണ് മന്‍മോഹന്‍സിങ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിന്റേത് മാത്രമല്ല രാജ്യത്തിന്റെയാകെ സ്വന്തമാണ് എന്ന ഓര്‍മപ്പെടുത്തലോടെ ഉള്ള കത്ത് കഴിഞ്ഞയാഴ്ചയാണ് മന്‍മോഹന്‍സിങ് പ്രധാനമന്ത്രിക്ക് അയച്ചത്. തീന്‍മൂര്‍ത്തി ഭവനിലെ നെഹ്‌റു മ്യൂസിയത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമായി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കത്ത്.

Teen Murti memorial: Don’t wipe out Jawaharlal Nehru’s role, Manmohan Singh writes to PM Modi, New Delhi, News, Politics, Prime Minister, Narendra Modi, Letter, Controversy, Parliament, National

മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ചരിത്രത്തേയും പൈതൃകത്തേയും എന്നും ബഹുമാനിക്കുകയാണ് വേണ്ടത്. രാഷ്ട്രനിര്‍മാണത്തില്‍ നെഹ് റുവിന്റെ പങ്കിനെ വില കുറച്ച് കാണരുത്. ആറ് വര്‍ഷം ഭരണത്തിലുണ്ടായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ പോലും നെഹ്‌റു മ്യൂസിയത്തെയും തീന്‍മൂര്‍ത്തി ഭവനെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിച്ചിട്ടേ ഇല്ലെന്നതും മന്‍മോഹന്‍സിങ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നെഹ്‌റു മരിച്ചപ്പോള്‍ വാജ്‌പേയി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചതും കത്തില്‍ ഉദ്ധരണിയായി ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു നെഹ് റു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന സ്ഥലമാണ് നെഹ് റു മ്യൂസിയം. രാഷ്ട്രീയ എതിരാളികള്‍ പോലും നെഹ് റുവിനെ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നും നെഹ്‌റു മ്യൂസിയം പഴയപടി തന്നെ നിലനിറുത്തണമെന്നും മന്‍മോഹന്‍ അഭ്യര്‍ത്ഥിച്ചു.

നെഹ് റു മ്യൂസിയത്തെയും തീന്‍മൂര്‍ത്തി ഭവനെയും മാറ്റുന്നതിനുള്ള നീക്കങ്ങളെപ്പറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പങ്കെടുത്ത നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ നാല്‍പത്തിമൂന്നാമത് വാര്‍ഷികയോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമതീരുമാനമായത്.

25 ഏക്കര്‍ വിസ്തൃതിയാണ് തീന്‍മൂര്‍ത്തി ഭവനുള്ളത്. ഇവിടെയാണ് നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teen Murti memorial: Don’t wipe out Jawaharlal Nehru’s role, Manmohan Singh writes to PM Modi, New Delhi, News, Politics, Prime Minister, Narendra Modi, Letter, Controversy, Parliament, National.