Follow KVARTHA on Google news Follow Us!
ad

സര്‍ക്കാരിനെതിരെയുള്ള പ്രസംഗം; ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി പ്രസംThiruvananthapuram, News, Trending, Suspension, Politics, Criticism, Corruption, Probe, Kerala
തിരുവനന്തപുരം: (www.kvartha.com 27.08.2018) ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.

സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്, അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇത് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.

Suspension of Jacob Thomas extended for four more months, Thiruvananthapuram, News, Trending, Suspension, Politics, Criticism, Corruption, Probe, Kerala.

കഴിഞ്ഞ എട്ട് മാസമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. ഒരു വര്‍ഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിറുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍, അതിന് ശേഷം സസ്‌പെന്‍ഷന്‍ നീട്ടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണം. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

'കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താത്പര്യങ്ങള്‍' എന്ന വിഷയത്തില്‍ ഗാന്ധി സ്മാരക സമിതി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജേക്കബ് തോമസിന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജേക്കബ് തോമസിന്റെ പ്രസ്താവന ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സര്‍ക്കാര്‍ നേരത്തെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suspension of Jacob Thomas extended for four more months, Thiruvananthapuram, News, Trending, Suspension, Politics, Criticism, Corruption, Probe, Kerala.