Follow KVARTHA on Google news Follow Us!
ad

വെള്ളപ്പൊക്കത്തില്‍ കേരളം; അയ്യപ്പഭക്തര്‍ യാത്ര ഒഴിവാക്കണം; ശബരിമല യാത്ര നിരോധിച്ച് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശം

പമ്പ കരകവിഞ്ഞൊഴുകിയതോടെ ശബരിമല യാത്ര താല്‍ക്കാലികമായി നിരോധിച്ച് ദേവസ്വം ബോര്‍ഡിന്റെ News, Pathanamthitta, Kerala, Sabarimala,
പത്തനംതിട്ട:(www.kvartha.com 15/08/2018) പമ്പ കരകവിഞ്ഞൊഴുകിയതോടെ ശബരിമല യാത്ര താല്‍ക്കാലികമായി നിരോധിച്ച് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശം. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉണ്ട്. ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ദേവസ്വം വകുപ്പിന്റെ തീരുമാനം.

കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്കുള്ള ബസ്സ് സര്‍വ്വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. പമ്പയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും ഫോണ്‍ ബന്ധവും തകരാറിലായിട്ടുണ്ട്. പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്.

 News, Pathanamthitta, Kerala, Sabarimala,Shabarimala journey prohibited; Devaswam board

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അയ്യപ്പഭക്തരെ ശബരിമലയിലേക്ക് കടത്തിവിടില്ലെന്നാണ് തീരുമാനം. പോലീസ് പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പാതകള്‍ അടച്ചിട്ടു. അതേസമയം എല്ലായിടത്തും മുന്നറിയിപ്പ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പോലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ്. അയ്യപ്പഭക്തരുടെ ജീവനും സുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വെള്ളം കയറിയതോടെ പൂര്‍ണ്ണമായും ശബരിമലയും പമ്പയും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും പമ്പയിലെ അപകടകരമായ സാഹചര്യം മാറിയ ശേഷം അയ്യപ്പ ദര്‍ശനത്തിനെത്തുന്നതാകും ഉചിതമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. പമ്പയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ്. ഇവരുടെ ബന്ധുക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൊബെല്‍ ടവറുകളില്‍ സിഗ്നലുകള്‍ ലഭ്യമല്ലാത്തത് പമ്പയിലും ശബരിമലയും വാര്‍ത്താ വിനിമയത്തിനും തടസ്സം നേരിടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Sabarimala,Shabarimala journey prohibited; Devaswam board