Follow KVARTHA on Google news Follow Us!
ad

മഴ ശമിച്ചുതുടങ്ങുമ്പോഴേക്കും ഉഗ്രരൂപം പൂണ്ട് ശക്തമായ കാറ്റും; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ നാശം വിതച്ച കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒന്ന് ശമിച്ചുതുടങ്ങുമ്പോഴേക്കും വീണ്ടും പ്രകൃതി ക്ഷോഭിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കാലാവKerala, Thiruvananthapuram, News, Rain, Trending, Flood, Water, Sea, Fishermen, Possible to heavy wind in Kerala
തിരുവനന്തപുരം: (www.kvartha.com 12.08.2018) കേരളത്തില്‍ നാശം വിതച്ച കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒന്ന് ശമിച്ചുതുടങ്ങുമ്പോഴേക്കും വീണ്ടും പ്രകൃതി ക്ഷോഭിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് സംസ്ഥാനത്ത് വീശാന്‍ പോകുന്ന അതിശക്തമായ കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബികടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അറബികടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് 13ന് ഉച്ചക്ക് രണ്ടുവരെ ബാധകമായിരിക്കും.

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ 25 ശതമാനമോ അതില്‍ കുറവോ സ്ഥലങ്ങളില്‍) ആഗസ്റ്റ് 12,13 തിയതികളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെ.മി വരെ ശക്തമായതോ 12 മുതല്‍ 20 സെ.മി വരെ അതിശക്തമായതോ ആയ മഴക്കും ആഗസ്റ്റ് 14 ന് ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


Keywords: Kerala, Thiruvananthapuram, News, Rain, Trending, Flood, Water, Sea, Fishermen, Possible to heavy wind in Kerala