Follow KVARTHA on Google news Follow Us!
ad

പ്രളയക്കെടുതി: വിശ്വാസികളില്ലാതെ ആദ്യമായി ശബരിമലയില്‍ നിറപ്പുത്തരി പൂജ

ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം പമ്പ ഒറ്റപ്പെട്ടതോടെ വിശ്വാസികളില്ലാതെ ഇതാദ്യമായി ശബരിമലയില്‍ News, Sabarimala, Kerala, Religion,
പമ്പ:(www.kvartha.com 15/08/2018) ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം പമ്പ ഒറ്റപ്പെട്ടതോടെ വിശ്വാസികളില്ലാതെ ഇതാദ്യമായി ശബരിമലയില്‍ നിറപ്പുത്തരി പൂജ. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര ദേവസ്വം ബോര്‍ഡ് നിരോധിച്ചെങ്കിലും നിറപ്പുത്തരി പൂജ കൃത്യമായി തന്നെ ക്ഷേത്ര മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ശബരിമലയില്‍ നടന്നു.

പതിവ് പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട ബുധനാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ചിങ്ങമാസ പൂജയ്ക്കായി വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രനട വീണ്ടും തുറക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17 മുതല്‍ 21 വരെ ക്ഷേത്രനട തുറന്നിരിക്കും. 21 ന് രാത്രിയിലാണ് ക്ഷേത്ര ശ്രീകോവില്‍ നട അടക്കുന്നത്.

News, Sabarimala, Kerala, Religion, Niraputhari pooja conducted in Shabarimala without believers

ശക്തമായ മഴയും ജലത്തിന്റെ കുത്തൊഴുക്കും കാരണം ക്ഷേത്ര തന്ത്രിക്ക് ശബരിമലയില്‍ എത്താനായിട്ടില്ല. തന്ത്രിയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും അടങ്ങുന്ന സംഘം ചൊവ്വാഴ്ച വണ്ടിപ്പെരിയാര്‍ പുല്‍മേട് വഴി സന്നിധാനത്തെത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ യാത്രയ്ക്ക് ഉപ്പുതറയില്‍ തടസ്സം സൃഷ്ടിച്ചു. ബുധനാഴ്ച വൈകുന്നേരം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവര്‍ ശബരിമലയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Religion, Niraputhari pooja conducted in Shabarimala without believers