Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ മാതാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ബാല്‍ക്കണിയില്‍ നിന്ന് മൂന്നു കുട്ടികളെ ജനലിലൂടെ താഴേക്ക് എറിഞ്ഞു; 2 കുട്ടികള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം

സൗദിയില്‍ മാതാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ബാല്‍ക്കണിയില്‍ നിന്ന് മൂന്ന് Riyadh, News, Gulf, World, Children, Saudi Arabia, Media, Treatment, Report,
റിയാദ്: (www.kvartha.com 15.08.2018) സൗദിയില്‍ മാതാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ബാല്‍ക്കണിയില്‍ നിന്ന് മൂന്ന് കുട്ടികളെ ജനലിലൂടെ താഴേക്ക് എറിഞ്ഞു. സംഭവത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിക്കുകയും ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ഐ സി യുവില്‍ കഴിയുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപം അല്‍ മര്‍വ പ്രദേശത്താണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

അതേസമയം ഈ ക്രൂര കൃത്യത്തിന് അമ്മയെ പ്രേരിപ്പിച്ചതിന്റെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 30 കാരിയായ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ട് ചോദ്യം ചെയ്യുകയാണെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Mother throws three kids out of third-floor window, Riyadh, News, Gulf, World, Children, Saudi Arabia, Media, Treatment, Report

സ്റ്റേഷനിലേക്ക് വന്ന ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് പോലീസ് അപ്പാര്‍ട്‌മെന്റില്‍ എത്തുകയും സ്ഥലം വളയുകയും ചെയ്തത്. ഒരു യുവതി തന്റെ മൂന്നു മക്കളെ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു എന്നായിരുന്നു ആ ഫോണ്‍ കോള്‍.

ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സൗദി റെഡ് ക്രസന്റ് സംഘം പരിക്കേറ്റ കുട്ടികള്‍ക്ക് വേണ്ട ചികിത്സ നല്‍കിയെങ്കിലും രണ്ടു കുട്ടികള്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. എട്ടുവയസുകാരിയായ പെണ്‍കുട്ടിയാണ് ഗുരുതരാവസ്ഥയിലുള്ളത്.

പ്രാഥമിക അന്വേഷണത്തില്‍ സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Keywords: Mother throws three kids out of third-floor window, Riyadh, News, Gulf, World, Children, Saudi Arabia, Media, Treatment, Report.