Follow KVARTHA on Google news Follow Us!
ad

മണ്ണിടിച്ചില്‍: കൊല്ലം - തേനി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

മണ്ണിടിഞ്ഞ് വീണ് കൊല്ലം - തേനി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം - തേനി ദേശീയപാതയില്‍News, Kerala, Trending,Landsliding in Kollam - Theni national Highway
കുമളി:(www.kvartha.com 15/08/2018) മണ്ണിടിഞ്ഞ് വീണ് കൊല്ലം - തേനി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം - തേനി ദേശീയപാതയില്‍ കുമളിക്കും കമ്പത്തിനുമിടയില്‍ എരച്ചപ്പാലത്താണ് റോഡിന്റെ വശം ഇടിഞ്ഞു വീണത്. ഇതേതുടര്‍ന്ന് ഈ റോഡിലൂടെയും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കനത്ത മഴയില്‍ റോഡിന്റെ ഒരുവശം താഴേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

തമിഴ്നാട്ടിലേക്കുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി പേര്‍ കുമളിയില്‍ കുടുങ്ങിയ നിലയിലാണ്. രാവിലെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്തും മതമ്പയിലും പെരുവന്താനത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. പെരുവന്താനത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ദേശീയപാതയില്‍ ഏറെ നേരെ ഗതാഗതം തടസപ്പെടുകയും ചെയ്തു.

News, Kerala, Trending,Landsliding in Kollam - Theni national Highway


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Trending,Landsliding in Kollam - Theni national Highway