Follow KVARTHA on Google news Follow Us!
ad

കനത്തമഴ: കോട്ടയത്ത് 5 മരണം; ഇടുക്കിയില്‍ 9

സംസ്ഥാനത്ത് കനത്ത മഴ തുടുരുന്ന സാഹചര്യത്തില്‍ മഴക്കെടുതിയില്‍പെട്ട് Kottayam, News, Trending, Rain, Missing, Dead, Obituary, Kerala,
കോട്ടയം: (www.kvartha.com 16.08.2018) സംസ്ഥാനത്ത് കനത്ത മഴ തുടുരുന്ന സാഹചര്യത്തില്‍ മഴക്കെടുതിയില്‍പെട്ട് മരിച്ചവരുടെ എണ്ണവും വര്‍ധിക്കുന്നു. മഴയില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മിക്കസ്ഥലങ്ങളും ഒറ്റപ്പെട്ടു. കോട്ടയം തീക്കോയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലു പേര്‍ മരിച്ചു. ഒരാളെ കാണാതായി. ചെറുതോണി, നെടുങ്കണ്ടം മേഖലകളിലായി ഒന്‍പതു പേര്‍ മരിച്ചു, അഞ്ചു പേരെ കാണാതായി.

കോട്ടയം തലയോലപ്പറമ്പില്‍ വെള്ളക്കെട്ടില്‍ വീണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരാള്‍ മരിച്ചു. തീക്കോയി വെള്ളിക്കുളം കോട്ടിറിക്കല്‍ പള്ളിപ്പറമ്പില്‍ മാമ്മിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മാമ്മിയെന്ന് വിളിക്കുന്ന റോസമ്മ (85), മകള്‍ മോളി (50) ചെറുമക്കളായ ടിന്റു (9), അല്‍ഫോന്‍സാ (8) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകന്‍ ജോമോന്‍ (17) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Heavy rain; 5 dead in Kottayam, 9 in Idukki, Kottayam, News, Trending, Rain, Missing, Dead, Obituary, Kerala

ഏഴു പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂന്നു പേര്‍ മണ്ണ് ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണ് വൈക്കം പ്രയാര്‍ അന്‍പതില്‍ ശിവദാസന്‍ (68) ആണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കൂലിപ്പണിക്കാരനായ ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
ഇടുക്കിയില്‍ ചെറുതോണി, നെടുങ്കണ്ടം മേഖലകളിലെ ഉരുള്‍പൊട്ടിലിലും മണ്ണിടിച്ചിലും ഒമ്പതുപേരാണ് മരിച്ചത്. അഞ്ചു പേരെ കാണാതായിട്ടുണ്ട്. നെടുങ്കണ്ടം പാറവിള പീറ്റര്‍ തോമസ് (72), ഭാര്യ റോസമ്മ (70), മരുമകള്‍ ജോളി (41) എന്നിവരാണ് മരിച്ചത്. ചെറുതോണി അലക്കുജോലി ചെയ്യുന്ന മണിയും കുടുംബാംഗങ്ങളും അയല്‍വാസിയായ പൊന്നമ്മ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചതായാണ് അറിയുന്നത്.

കരിമ്പന്‍ കീരിത്തോട് മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ ജയരാജിന്റെ വീട് തകര്‍ന്ന് ഭാര്യയും മകളും മരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയം കുമളി റോഡില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. വണ്ടിപ്പെരിയാറില്‍ റോഡിലേക്ക് വെള്ളംകയറി ഗതാഗതം താറുമാറായി.

കുമളിയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ദേശീയ പാതയില്‍ കമ്പത്തിനു സമീപം റോഡ് കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. ചെറുതോണിയിലെ സ്ഥിതിയും ഭയാനകമാണ്. ഇടുക്കിയില്‍ വ്യാഴാഴ്ച രാവിലത്തെ ജലനിരപ്പ് 2401.24 , മുല്ലപ്പെരിയാര്‍ 142 അടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rain; 5 dead in Kottayam, 9 in Idukki, Kottayam, News, Trending, Rain, Missing, Dead, Obituary, Kerala.