Follow KVARTHA on Google news Follow Us!
ad

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം നല്‍കി; വാഗ്ദാനവുമായി ഡി ജി പി ബെഹ് റയും, സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ സഹപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥന

പ്രളയക്കെടുതിയില്‍ സര്‍വവും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി Thiruvananthapuram, News, Trending, Flood, Compensation, Chief Minister, Pinarayi vijayan, Salary, Kerala
തിരുവനന്തപുരം: (www.kvartha.com 27.08.2018) പ്രളയക്കെടുതിയില്‍ സര്‍വവും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പണം ചീഫ് സെക്രട്ടറിക്ക് കൈമാറി.

നവകേരളസൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതനുസരിച്ചാണ് ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Governor Donates One Month's Salary, Thiruvananthapuram, News, Trending, Flood, Compensation, Chief Minister, Pinarayi vijayan, Salary, Kerala

ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് നല്‍കിയാല്‍ മതിയെന്നും ഒരു മാസം മൂന്ന് ദിവസത്തെ വേതനം വച്ച് നല്‍കാനാകുമോ എന്ന് എല്ലാവരും ചിന്തിക്കണമെന്നുമായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ തന്റെ സഹപ്രവര്‍ത്തരേയും അദ്ദേഹം ക്ഷണിച്ചു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്, ഡി.ജി.പി എ.ഹേമചന്ദ്രന്‍ എന്നിവരും ഒരു മാസത്തെ ശമ്പള തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനും അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കും.

Keywords: Governor Donates One Month's Salary, Thiruvananthapuram, News, Trending, Flood, Compensation, Chief Minister, Pinarayi vijayan, Salary, Kerala.