Follow KVARTHA on Google news Follow Us!
ad

രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വലിയ പാളിച്ച; ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് വീണ ജോര്‍ജ്ജ് എം എല്‍ എ

രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വലിയ പാളിച്ചകളുണ്ടായെന്ന് വീണ ജോര്‍ജ്ജ് എം എല്‍ എ. പത്തനംതിട്ട ജില്ലയില്‍ എത്ര ആളുകളാണ് Kerala, News, Pathanamthitta, MLA, Flood, Rain, District Collector, Rescue, District Administrators,
പത്തനംതിട്ട: (www.kvartha.com 18.08.2018) രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വലിയ പാളിച്ചകളുണ്ടായെന്ന് വീണ ജോര്‍ജ്ജ് എം എല്‍ എ. പത്തനംതിട്ട ജില്ലയില്‍ എത്ര ആളുകളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കണക്കെടുക്കാന്‍ പോലും ജില്ലാ ഭരണകൂടത്തിനോ മുഖ്യമന്ത്രിക്കോ സാധിച്ചിട്ടില്ലെന്ന് എം എല്‍ എ തുറന്നടിച്ചു. ഇത് വലിയ വീഴ്ച്ചയാണ്. പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. ആ ഭാഗങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുള്ള രക്ഷാപ്രവര്‍ത്തനം അടിയന്തരമായി നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് അടിയന്തരമായി കണക്ക് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് എം എല്‍ എ നിര്‍ദേശം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, MLA, Flood, Rain, District Collector, Rescue, District Administrators, Flood; Veena George MLA against District Administrators