Follow KVARTHA on Google news Follow Us!
ad

ദുരിതക്കയത്തില്‍ കൈത്താങ്ങാകാന്‍ കയ്യും മെയ്യും മറന്ന് പുതുതലമുറ

പ്രളയം ദുരിതം വിതച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാന്‍ ജില്ലാ ഭരണകൂടം Flood, Kerala, Thiruvananthapuram, Pathanamthitta, Alappuzha, Ernakulam, Charity, Trending, Helping hands, New Generation, Flood: New Generation stands with helping hands.
തിരുവനന്തപുരം: (www.kvartha.com 17.08.2018) പ്രളയം ദുരിതം വിതച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാന്‍ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്കു കൈത്താങ്ങാകാന്‍ കയ്യും മെയ്യും മറന്നു പുതുതലമുറ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു 367 വിദ്യാര്‍ത്ഥികളാണു ദുരന്ത മുഖത്തേക്കു ഭക്ഷണവും വെള്ളവുമെത്തിക്കുന്ന കര്‍മ പദ്ധതിയുടെ ഭാഗമാകാന്‍ ഒഴുകിയെത്തിയത്.

ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം ഭദ്രമായി പൊതിഞ്ഞു കെട്ടി അതിവേഗം ലക്ഷ്യ സ്ഥാനത്തേക്കെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിനൊപ്പം പുതുതലമുറ കാട്ടിയ ആവേശം അനന്തപുരിയെ അക്ഷരാര്‍ഥത്തില്‍ പ്രളയക്കെടുതിയില്‍ വലയുന്നവരുടെ സഹായ കേന്ദ്രമാക്കിമാറ്റി. തമ്പാന്നൂര്‍ എസ്.എം.വി. സ്‌കൂളില്‍ തുറന്ന കളക്ഷന്‍ സെന്ററിലേക്ക് രാവിലെ മുതല്‍ അവശ്യ സാധനങ്ങളുമായി ജനം പ്രവഹിക്കുകയായിരുന്നു. ഇവ പ്രത്യേക പാക്കറ്റിലാക്കി പത്തനംതിട്ടയിലും എറണാകുളത്തും ആലപ്പുഴയിലുമെത്തിക്കുന്ന വലിയ ശ്രമത്തില്‍ യുവ വൊളന്റിയര്‍മാര്‍ അണിനിരന്നു.

ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നേതൃത്വം നല്‍കുന്ന വൊളന്റിയര്‍ഷിപ്പ് പ്രോഗ്രാമിലും ഇന്റേണ്‍ഷിപ് പ്രോഗ്രാമിലും പങ്കെടുക്കുന്നവരാണ് സന്നദ്ധ പ്രവര്‍ത്തകരാകാനെത്തിയവരില്‍ പലരും. കോളജുകളിലെ എന്‍.എസ്.എസ്. യൂണിറ്റുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും വൊളന്റിയര്‍മാരാകാന്‍ മുന്നിട്ടിറങ്ങി നാടിനോടുള്ള പ്രതിബദ്ധത കാട്ടി. കളക്ഷന്‍ സെന്ററിലേക്ക് എത്തിയ സാധനങ്ങള്‍ ഇവര്‍ 17 സംഘങ്ങളായി തിരിഞ്ഞ് 17 ഇനങ്ങളാക്കി തരംതിരിച്ചു. ധാന്യങ്ങള്‍, ബ്രെഡ്, ബിസ്‌കറ്റ്, ചോക്കലേറ്റ്, ബെഡ്, പായ, കമ്പിളി, വസ്ത്രങ്ങള്‍, ബെഡ് ഷീറ്റ്, തോര്‍ത്ത്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ഡെറ്റോള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, കുട്ടകളുടെ ഭക്ഷണ സാധനങ്ങള്‍ എന്നിങ്ങനെ പ്രത്യേകം പാക്കറ്റുകളിലാക്കി. എല്ലാ ഇനം പാക്കറ്റുകളും ഉള്‍ക്കൊള്ളുന്ന വലിയ ബോക്സാക്കി ഇന വിവര ലേബല്‍ ഒട്ടിച്ച് ട്രക്കിലേക്കു കയറ്റി.

Flood, Kerala, Thiruvananthapuram, Pathanamthitta, Alappuzha, Ernakulam, Charity, Trending, Helping hands,  New Generation, Flood: New Generation stands with helping hands.

എസ്.എം.വി. സ്‌കൂളില്‍ ശേഖരിച്ച സാധനങ്ങള്‍ മാത്രം മൂന്നു ലോഡ് പത്തനംതിട്ട ജില്ലയിലേക്ക് അയച്ചു. ഇതടക്കം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 13 ലോഡ് അവശ്യ വസ്തുക്കളാണ് പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം തുടങ്ങിയിടങ്ങളിലെ ദുരിത ബാധിത മേഖലകളിലേക്ക് കൊണ്ടുപോയത്. ഇതിനു പുറമേ സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററില്‍ എയര്‍ ഡ്രോപ്പിനും ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകുന്നുണ്ട്. മൂവായിരത്തോളം പേര്‍ക്കുള്ള ഭക്ഷണം വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ എത്തുന്ന മുറയ്ക്ക് ഇവ കയറ്റി വിടുന്നതിന് ഉദ്യോഗസ്ഥ സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയ്ക്കകം പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിലെ കളക്ഷന്‍ സെന്ററില്‍ ശേഖരിച്ച അവശ്യ വസ്തുക്കള്‍ മൂന്നു ലോറികളിലും സ്‌കൂള്‍ ബസുകളിലുമായി രാവിലെ ദുരിത ബാധിത കേന്ദ്രങ്ങളിലേക്ക് അയച്ചിരുന്നു. രാവിലെ മുതല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള സെന്റ് ആന്‍സ് ചര്‍ച്ചിന്റെ ഹാള്‍, സെന്റ് റോക്കിസ് സ്‌കൂള്‍ എന്നിവിടങ്ങളിലും കളക്ഷന്‍ സെന്ററുകള്‍ തുറന്നു. ഇവിടെയും നിരവധി ആളുകളാണ് അവശ്യവസ്തുക്കള്‍ നല്‍കാനായി എത്തിയത്. എല്ലാ കളക്ഷന്‍ സെന്ററുകളും ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ ജില്ലയിലെ താലൂക്ക് ഓഫിസുകളിലും കളക്ടറേറ്റിലും സ്വീകരിക്കുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ട്.
Flood, Kerala, Thiruvananthapuram, Pathanamthitta, Alappuzha, Ernakulam, Charity, Trending, Helping hands,  New Generation, Flood: New Generation stands with helping hands.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood, Kerala, Thiruvananthapuram, Pathanamthitta, Alappuzha, Ernakulam, Charity, Trending, Helping hands,  New Generation, Flood: New Generation stands with helping hands.