Follow KVARTHA on Google news Follow Us!
ad

കേരളത്തിന്റെ പുന:സൃഷ്ടിക്കായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൂടേ എന്ന് ദേവദത്ത് പട് നായിക്

സംസ്ഥാനത്ത് പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നThiruvananthapuram, News, Politics, Padmanabhaswamy Temple, Twitter, Religion, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 27.08.208) സംസ്ഥാനത്ത് പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളെ എങ്ങനെ തരണം ചെയ്യാം എന്ന ചിന്തയിലാണ് രക്ഷാപ്രവര്‍ത്തകരും ഭരണകൂടവും. അതിനിടെയാണ് വ്യത്യസ്ത അഭിപ്രായവുമായി സാഹിത്യകരന്‍ ദേവദത്ത് പട്‌നായിക്കിന്റെ രംഗപ്രവേശം.

കേരളത്തിന്റെ പുന:സൃഷ്ടിക്കായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൂടേ എന്ന ചോദ്യമുന്നയിച്ചിരിക്കുകയാണ് ദേവദത്ത്. ട്വിറ്ററിലൂടെയാണ് ദേവദത്ത് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

 “Can’t we use Padmanabhaswami’s wealth for rebuilding Kerala?”: Devdutt Pattanaik, Thiruvananthapuram, News, Politics, Padmanabhaswamy Temple, Twitter, Religion, Trending, Kerala

'ദൈവത്തിന്റെ സ്വന്തം നാട് പുനര്‍നിര്‍മ്മിക്കാന്‍ ദൈവത്തിന്റെ ( പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ) സമ്പത്ത് ഉപയോഗിച്ചുകൂടേ, പ്രത്യേകിച്ച് കേന്ദ്രത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വില കുറഞ്ഞ തരംതാണ രീതിയില്‍ ആകുമ്പോള്‍ ? സര്‍ക്കാരും സംസ്ഥാനവും, പുരോഹിതരും ജനങ്ങളും ഇതിന് അനുവദിക്കില്ലേ' ? എന്ന് ദേവ്ദത്ത് പട്‌നായിക് തന്റെ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പ്രളയം വരുത്തി വച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതുവരെയുള്ള ചില കണക്കുകള്‍ മാത്രം നോക്കിയാല്‍ 35,000 കോടിയിലധികമാണ് കേരളത്തിന്റെ നഷ്ടമെന്നാണ് വിലയിരുത്തല്‍. മലയാള നാടിനെ പുന:സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരിനൊപ്പം ഓരോ കേരളീയന്റെയും ശക്തമായ പിന്തുണ ആവശ്യമാണ്.

Keywords: “Can’t we use Padmanabhaswami’s wealth for rebuilding Kerala?”: Devdutt Pattanaik, Thiruvananthapuram, News, Politics, Padmanabhaswamy Temple, Twitter, Religion, Trending, Kerala.