Follow KVARTHA on Google news Follow Us!
ad

ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മുന്‍പ് അഞ്ചുമാസം മാത്രമായിരുന്ന കേരളത്തിന്റെ ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി Pathanamthitta, News, Travel & Tourism, Minister, Inauguration, Kozhikode, Rain, Alappuzha, Kerala,
പത്തനംതിട്ട: (www.kvartha.com 17.07.2018) മുന്‍പ് അഞ്ചുമാസം മാത്രമായിരുന്ന കേരളത്തിന്റെ ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹോം സ്‌റ്റേയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം സീസണ്‍ വര്‍ഷം മുഴുവന്‍ ആക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നിശാഗന്ധി സംഗീതോല്‍സവത്തിന് കോരി ചൊരിയുന്ന മഴയത്തും വലിയ തോതില്‍ ആളുകള്‍ എത്തി. ഈമാസം 19ന് കോഴിക്കോട്ട് വര്‍ഷകാല കയാക്കിംഗ് മത്സരം ടൂറിസം വികസനത്തിന്റെ ഭാഗമായി നടത്തും.

Tourism in Kerala all year, Pathanamthitta, News, Travel & Tourism, Minister, Inauguration, Kozhikode, Rain, Alappuzha, Kerala

ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയും പരിഷ്‌കരിച്ച് ആകര്‍ഷകമാക്കി ലീഗ് അടിസ്ഥാനത്തില്‍ നടത്തും. മലബാറില്‍ ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ച് റിവര്‍ ക്രൂയിസ് പദ്ധതി ആരംഭിക്കും. ഇതിനായി 350 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

സഹകരണ ബാങ്കുകള്‍ക്ക് എല്ലാ മേഖലകളിലും ഇടപെടാന്‍ കഴിയും എന്നുള്ളതിന്റെ തെളിവാണ് തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്ക് പണി കഴിപ്പിച്ച ഹോംസ്‌റ്റേ. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ടൂറിസം വികസന പദ്ധതികളിലേക്ക് സഹകരണ പ്രസ്ഥാനങ്ങള്‍ കടക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

കോന്നി ആനക്കൂട്, മുണ്ടോംമൂഴി അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, സമുദ്രനിരപ്പില്‍ നിന്നും 850 അടി ഉയരത്തില്‍ നില്‍ക്കുന്നതും കൊടുംവേനലിലും ജല സാന്നിധ്യമുള്ളതുമായ പറക്കുളം ക്ഷേത്ര പരിസരം, കരിമാന്‍തോട് തേനരുവി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഗവി യാത്ര നടത്തുന്നവര്‍ക്ക് ഉള്‍പെടെ പ്രയോജനം ചെയ്യുന്നതാണ് ഈ ഹോംസ്‌റ്റേ സംവിധാനം.

സഹകരണവകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വികസന പദ്ധതിക്കായി നല്‍കിയ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ബാങ്ക് ഹോംസ്‌റ്റേ നിര്‍മ്മിച്ചത്. അടൂര്‍ പ്രകാശ് എം എല്‍ എ ഹോംസ് റ്റേയുടെ രണ്ടാം ഘട്ട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.എസ് വിജയന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം പി ആര്‍ രാമചന്ദ്രന്‍ പിള്ള, ഗ്രാമപഞ്ചായത്തംഗങ്ങള്‍, മുന്‍ പ്രസിഡന്റ് പി.സി ശ്രീകുമാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.ചെല്ലപ്പന്‍, സഹ. സംഘം ജോയിന്റ് രജിസ്ട്രാര്‍ പി.ജെ അബ്ദുര്‍ ഗഫാര്‍, അസി. രജിസ്ട്രാര്‍ ജി.അനിരുദ്ധന്‍, ബാങ്ക് ഭരണസമിതിയംഗങ്ങള്‍, സിപിഐഎം പെരുനാട് ഏരിയ സെക്രട്ടറി എസ്.ഹരിദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസാദ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ സന്തോഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി അജയന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Keywords: Tourism in Kerala all year, Pathanamthitta, News, Travel & Tourism, Minister, Inauguration, Kozhikode, Rain, Alappuzha, Kerala.