Follow KVARTHA on Google news Follow Us!
ad

ആന്ധ്രയ്ക്ക് പ്രത്യേക പദവി; കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ടി ഡി പി നീക്കം

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തെലുങ്ക് ദേശം പാര്‍ട്ടി New Delhi, News, Politics, Narendra Modi, BJP, Prime Minister, Media, Parliament, Conference, National,
ന്യൂഡല്‍ഹി: (www.kvartha.com 13.07.2018) കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തെലുങ്ക് ദേശം പാര്‍ട്ടി ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ അടുത്ത മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നീക്കം. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഈ വര്‍ഷമാദ്യവും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ടി.ഡി.പി ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നിരവധി തവണ മാറ്റിവച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

TDP Set to Move No-confidence Motion Against Modi Govt During Monsoon Session of Parliament,New Delhi, News, Politics, Narendra Modi, BJP, Prime Minister, Media, Parliament, Conference, National

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അത് ഇതുവരെയും പാലിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ചന്ദ്രബാബു നായിഡു എന്‍.ഡി.എ സര്‍ക്കാരില്‍ നിന്നു ടി.ഡി.പി മന്ത്രിമാരെ പിന്‍വലിച്ചിരുന്നു.

2014 ല്‍ സംസ്ഥാനം വിഭജിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും സംസ്ഥാനത്തിന് ഉയര്‍ന്ന സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് ടി.ഡി.പിയുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TDP Set to Move No-confidence Motion Against Modi Govt During Monsoon Session of Parliament,New Delhi, News, Politics, Narendra Modi, BJP, Prime Minister, Media, Parliament, Conference, National.