Follow KVARTHA on Google news Follow Us!
ad

ആ പണം തിരിച്ച് നല്‍കണം! നോട്ട് പിന്‍ വലിച്ച സമയത്ത് ഓവര്‍ടൈം ജോലി ചെയ്ത് ലഭിച്ച പണം തിരിച്ചടയ്ക്കാന്‍ ജീവനക്കാര്‍ക്ക് എസ് ബി ഐയുടെ നിര്‍ദ്ദേശം; 70,000 ജീവനക്കാര്‍ക്ക് പണം നഷ്ടമാകും

ന്യൂഡല്‍ഹി: (www.kvartha.com 17.07.2018) നോട്ട് പിന്‍ വലിക്കല്‍ സമയത്ത് ഓവര്‍ടൈം ജോലി ചെയ്ത 70,000ത്തോളം ജീവനക്കാര്‍ക്ക് ലഭിച്ച പണം നഷ്ടമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് National, Bank, SBI
ന്യൂഡല്‍ഹി: (www.kvartha.com 17.07.2018) നോട്ട് പിന്‍ വലിക്കല്‍ സമയത്ത് ഓവര്‍ടൈം ജോലി ചെയ്ത 70,000ത്തോളം ജീവനക്കാര്‍ക്ക് ലഭിച്ച പണം നഷ്ടമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കാണ് പണം നഷ്ടമാവുക. നോട്ട് പിന്‍ വലിച്ച സമയത്തുണ്ടായ നീണ്ട ക്യൂ മറികടക്കാന്‍ ബാങ്കുകള്‍ ജീവനക്കാര്‍ക്ക് ഓവര്‍ടൈം ചുമതല നല്‍കിയിരുന്നു. ഇതിന് ബാങ്കുകള്‍ വേതനവും നല്‍കി. എന്നാലിപ്പോള്‍ ആ പണം തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.

National, Bank, SBI

സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനര്‍ ആന്‍ഡ് ജയ്പൂര്‍ എന്നിവയാണ് എസ് ബി ഐയുടെ അസോസിയേറ്റ് ബാങ്കുകള്‍. 2017 ഏപ്രില്‍ ഒന്നിനാണിവ എസ് ബി ഐയില്‍ മേര്‍ജ് ചെയ്തത്.

ഈ ബാങ്കുകളിലെ ജീവനക്കാര്‍ക്കാണ് ഓവര്‍ടൈം ചെയ്ത ജോലിയുടെ പണം നഷ്ടമാവുക. സ്വന്തം ജീവനക്കാര്‍ക്ക് മാത്രമേ ഓവര്‍ടൈം ജോലിയുടെ പണം നല്‍കാന്‍ കഴിയൂവെന്നാണ് എസ് ബി ഐയുടെ നിലപാട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ സോണല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സുകള്‍ക്കും ലഭിച്ചുകഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The SBI has issued a communication to all the zonal headquarters saying that only "its own employees" and not those, who were employees of the E-Ab or erstwhile associate banks were supposed to get the money for extra work during note-ban window from it.

Keywords: National, Bank, SBI