Follow KVARTHA on Google news Follow Us!
ad

ചരക്ക് ലോറി സമരം: കേരളത്തില്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത് മൂന്ന് ലക്ഷം ലോറികള്‍; 20 മുതല്‍ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും

20 മുതല്‍ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് Lorry, Strike, Palakkad, Kerala, Lorry strike will start on 20th
പാലക്കാട്: (www.kvartha.com 17.07.2018) 20 മുതല്‍ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എഐഎംടിസി) ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് കേരള സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയതോടെയാണ് കേരളത്തിലും ചരക്ക് നീക്കം നിലക്കുമെന്ന് ഉറപ്പായത്.
Lorry, Strike, Palakkad, Kerala, Lorry strike will start on 20th

ജൂലൈ 20 മുതല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വിസ് നിര്‍ത്തുമെന്ന് കേരള സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം നന്ദകുമാര്‍ അറിയിച്ചു.

ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്‌സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കി. അന്തര്‍സംസ്ഥാന ചരക്ക് കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങള്‍ ജൂലൈ 18 മുതല്‍ തന്നെ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്ക് കയറ്റുന്നത് നിര്‍ത്തിവെക്കും.

ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ ജൂലൈ 20ന് സംസ്ഥാനത്ത് സര്‍വിസ് നിര്‍ത്തിവെക്കുമെന്നും എം നന്ദകുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lorry, Strike, Palakkad, Kerala, Lorry strike will start on 20th