Follow KVARTHA on Google news Follow Us!
ad

മലയാളി പ്രവാസിയുടെ മൃതദേഹം മാറിപ്പോയ സംഭവം; നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അബൂദാബി: (www.kvartha.com 17.07.2018) മോര്‍ച്ചറിയില്‍ വെച്ച് മൃതദേഹം മാറിപ്പോയതിനെ തുടര്‍ന്ന് ലഭിക്കാതെ പോയ നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.Gulf, UAE, Kerala
അബൂദാബി: (www.kvartha.com 17.07.2018)  മോര്‍ച്ചറിയില്‍ വെച്ച് മൃതദേഹം മാറിപ്പോയതിനെ തുടര്‍ന്ന് ലഭിക്കാതെ പോയ നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തന്നെ നിതിന്‍ ഒതയോത്ത് കൊട്ടാരന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ട് നല്‍കി. തിങ്കളാഴ്ച രാത്രി 12.15നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചുവെന്ന് എംബസി കോണ്‍സുലര്‍ രാജാ മുരുഗന്‍ അറിയിച്ചുരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5.15ഓടെ മൃതദേഹം നാട്ടിലെത്തി.

Indian family to receive correct body after mix-up in UAE

29കാരനായ നിതിന്റെ മൃതദേഹത്തിന് പകരം തമിഴ്‌നാട് സ്വദേശിയായ 39കാരനായ കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. അബൂദാബി മോര്‍ച്ചറിയില്‍ വെച്ച് മൃതദേഹം തിരിച്ചറിയുന്നതില്‍ സുഹൃത്തിന് പറ്റിയ പിഴവാണ് പ്രശ്‌നമായത്.

ജൂലൈ അഞ്ചിന് താമസ സ്ഥലത്ത് നിതിന്‍ തൂങ്ങിമരിക്കുകയായിരുന്നു. കാമാച്ചി കൃഷ്ണന്‍ ഹൃദയാഘാതത്തിലാണ് മരണപ്പെട്ടത്. നിതിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ച കാമാച്ചി കൃഷ്ണന്റെ മൃതദേഹം വയനാട് മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരുന്നു. ഈ മൃതദേഹം കൃഷ്ണന്റെ ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Keralite expat Nidhin, 29, was wrongly identified at a mortuary in Abu Dhabi, resulting in the repatriation of the human remains of Kamatchi Krishnan, 39, from Tamil Nadu, according to Sunil Kumar, Nidhin's employer and relative. He said that the company PRO wrongly identified Krishnan as Nidhin and the error occurred because his face was swollen.

Keywords: Gulf, UAE, Kerala