Follow KVARTHA on Google news Follow Us!
ad

കനത്ത മഴ: വിവിധ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, എംജി സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റം, മൂല്യനിര്‍ണയ ക്യാമ്പുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോട്ടയം ജില്ലയിലും എറണാകുളം, Heavy rain, Kottayam, Kerala, Rain, School, Holiday for Educational institutes due to Heavy rain
കോട്ടയം: (www.kvartha.com 17.07.2018) കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോട്ടയം ജില്ലയിലും എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ ചില താലൂക്കുകളിലുമാണ് ബുധനാഴ്ച അവധിയുള്ളത്.

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അവധി.
Holiday for Educational institutes due to Heavy rain

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലെയും നെടുമ്പാശ്ശേരി, പാറക്കടവ്, ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ താലൂക്കുകളിശല വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തൃശൂര്‍ വെസ്റ്റ്, ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കിയിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്. മൂല്യനിര്‍ണയ ക്യാമ്പുകളും മാറ്റിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ 21 വരെ ആലുവ യു സി കോളജ്, പാലാ അല്‍ഫോന്‍സ കോളജ്, തിരുവല്ല മാര്‍ത്തോമ കോളജ് എന്നീ കേന്ദ്രങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നും നാലും സെമസ്റ്റര്‍ പിജി (സിഎസ്എസ്) പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂലൈ 27, 28 തീയതികളിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Heavy rain,  Kottayam, Kerala, Rain, School, Holiday for Educational institutes due to Heavy rain