» » » » » » » » » » » » » » » ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കുതകര്‍ന്ന കട്ട ആരാധകന്‍ കുഞ്ഞ് എവിന്‍ ഡേവിസ് ഇനി സിനിമാ നടന്‍

കൊച്ചി: (www.kvartha.com 13.07.2018) ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കുതകര്‍ന്ന കട്ട ആരാധകന്‍ കുഞ്ഞ് എവിന്‍ ഡേവിസ് ഇനി സിനിമാ നടന്‍. ബ്രസീല്‍ തോറ്റതോടെ വീട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലിന് വിധേയനാകുകയും ഇതിന് ഉശിരോടെ മറുപടി നല്‍കി പിടിച്ചുനില്‍ക്കുകയും ചെയ്ത എറണാകുളം പുത്തന്‍വേലിക്കര കത്തിയറോഡ് സ്വദേശി ഡേവിസ്- സിനി ദമ്പതികളുടെ മകന്‍ എവിനെ തേടിയാണ് സംവിധായകന്‍ അനീഷ് ഉപാസന എത്തിയത്.

Facebook post Of Aneesh Upasana about Brazil fan, Kochi, News, Family, Facebook, Post, Social Network, Director, Video, Cinema, Entertainment, Kerala

സാമൂഹ്യ മാധ്യമങ്ങളില്‍ എവിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് അനീഷ് ബ്രസീലിന്റെ കട്ട ആരാധകനെ തേടിയെത്തിയത്. 'ബ്രസീലിനെ പറ്റി ഇനി ഒരൊറ്റ അക്ഷരം പറഞ്ഞാല്‍' എന്നൊക്കെ പറഞ്ഞ് എവിനെ കളിയാക്കിയവരോട് കുഞ്ഞികൈവിരല്‍ ചൂണ്ടി നേരിടുന്ന എവിന്‍ എന്ന ചന്തുവിന്റെ വീഡിയോ പകര്‍ത്തിയത് കളിയാക്കുന്നവരില്‍ ഒരാള്‍ തന്നെയായിരുന്നു.

Facebook post Of Aneesh Upasana about Brazil fan, Kochi, News, Family, Facebook, Post, Social Network, Director, Video, Cinema, Entertainment, Kerala

തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണെന്ന് പറഞ്ഞ് അനില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് ബ്രസീലിന്റെ കുട്ടി ആരാധകനെ തിരയാന്‍ തുടങ്ങിയത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അനീഷ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. 'അവന്‍ മിടുക്കനാ സിനിമയില്‍ പ്രാധാന്യമുള്ള റോളിലേക്കാണ് അവനെ ആവശ്യം', സംവിധായകന്‍ അനീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook post Of Aneesh Upasana about Brazil fan, Kochi, News, Family, Facebook, Post, Social Network, Director, Video, Cinema, Entertainment, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal