Follow KVARTHA on Google news Follow Us!
ad

ടെറസില്‍ നിന്നും ചാടി എയര്‍ ഹോസ്റ്റസ് ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ടെറസില്‍ നിന്നും ചാടി എയര്‍ ഹോസ്റ്റസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. New Delhi, News, Husband, Arrest, Police, Dowry, Parents, Family, Suicide, Allegation, National, Trending,
ന്യൂഡല്‍ഹി: (www.kvartha.com 17.07.2018) ടെറസില്‍ നിന്നും ചാടി എയര്‍ ഹോസ്റ്റസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൗത്ത് ഡെല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കിലെ താമസസ്ഥലത്തിനു മുകളില്‍നിന്നു ചാടിയാണു ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്ന അനീസ്യ ബത്ര (32) കഴിഞ്ഞ വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്.

ഇതുമായി ബന്ധപ്പെട്ടാണു ഭര്‍ത്താവ് മായങ്ക് സിങ്‌വിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും മാതാപിതാക്കളും യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

Delhi Police arrests husband of air hostess who allegedly committed suicide, New Delhi, News, Husband, Arrest, Police, Dowry, Parents, Family, Suicide, Allegation, National, Trending

മകളുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അനീസ്യയുടെ പിതാവ് റിട്ട. മേജര്‍ ജനറല്‍ ആര്‍.എസ്. ബത്ര ഏതാനും ദിവസം മുന്‍പു പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തിരുന്നില്ല. അതിനിടെയാണ് വെള്ളിയാഴ്ച കെട്ടിടത്തിനു മുകളില്‍നിന്നും ചാടി അനീസ്യ ജീവനൊടുക്കിയത്. ചാടുന്നതിനു മുമ്പ് തന്നെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടിരിക്കയാണെന്നും പോലീസിനെ വിളിക്കണമെന്നും കാട്ടി സഹോദരന്‍ കരണ്‍ ബത്രയ്ക്ക് സന്ദേശം അയച്ചിരുന്നു.

മായങ്കിന്റെ ബിഎംഡബ്ല്യു കാര്‍, അനീസ്യയുടെ വജ്ര മോതിരം, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മദ്യപനായ മായങ്ക് പണത്തിനു വേണ്ടി അനീസ്യയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

മായങ്കിന്റെ മാതാപിതാക്കളും അനീസ്യയെ പീഡിപ്പിച്ചിരുന്നതായി എഫ്‌ഐആറിലുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. അടുത്തിടെ ഒരു ഫ്‌ളാറ്റ് വിറ്റതുമായി ബന്ധപ്പെട്ടു അനീസ്യ ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് വ്യക്തമാക്കി. ഫ്‌ളാറ്റ് വിറ്റുകിട്ടിയ 1.2 കോടി രൂപ അനീസ്യയുടെ അക്കൗണ്ടിലായിരുന്നു.

ഈ പണം ആവശ്യപ്പെട്ടു മായങ്ക് നിരന്തരം അവരെ പീഡിപ്പിച്ചിരുന്നതായി അനീസ്യയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പോലീസ് നടപടികളില്‍ അനീസ്യയുടെ മാതാപിതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Delhi Police arrests husband of air hostess who allegedly committed suicide, New Delhi, News, Husband, Arrest, Police, Dowry, Parents, Family, Suicide, Allegation, National, Trending.