Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന തീര്‍ത്ഥാടന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് ഗുരുതരം

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന തീര്‍ത്ഥാടന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. Kannur, Local-News, Accidental Death, Injured, hospital, Treatment, Dead, Natives, Police, Obituary, Kerala,
കണ്ണൂര്‍: (www.kvartha.com 17.07.2018) കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന തീര്‍ത്ഥാടന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമുള്ള മരത്തില്‍ ഇടിച്ചാണ് അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം.

ഗുരുവായൂര്‍, പത്മനാഭ സ്വാമി ക്ഷേത്രം എന്നിവ കാണാനായി വരുന്നതിനിടെയായിരുന്നു അപകടം. ശ്രീലക്ഷ്മി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ബസിലെ യാത്രക്കാരനും കര്‍ണൂല്‍ സ്വദേശിയുമായ സീനു (45) ആണ് മരിച്ചത്.

One killed, many hurt as bus rams into tree, Kannur, Local-News, Accidental Death, Injured, hospital, Treatment, Dead, Natives, Police, Obituary, Kerala

അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. 45 ഓളം യാത്രക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ച് വീണും മുന്‍വശത്തെ സീറ്റില്‍ മുഖം ഇടിച്ചുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടതായിരുന്നു സംഘം. കര്‍ണാടകയിലെ ഒന്‍പത് സ്ഥലങ്ങളില്‍ തിങ്കളാഴ്ച ദര്‍ശനം നടത്തിയ ശേഷമാണ് കേരളത്തിലേക്ക് തിരിച്ചത്. ഗുരുതരമായി പരിക്കേറ്റ 15 യാത്രക്കാരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ള മൂന്നു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ആന്ധ്രയിലെ വേര്‍പ്പന്നൂര്‍ സ്വദേശികളായ പാര്‍വതി (50), ലക്ഷ്മി (45), നാഗേന്ദ്ര (65) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ബസിന്റെ അമിത വേഗതയാണോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മുന്‍വശത്തെ ഡോര്‍ അടക്കമുള്ള ഭാഗം ഞെരിഞ്ഞ് അമര്‍ന്ന നിലയിലായിരുന്നു.

ഇത് ഫയര്‍ഫോഴ്‌സ് സഹായത്തോടെ വെട്ടിപ്പൊളിച്ചും എമര്‍ജന്‍സി ഡോറിലൂടെയുമാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വൈദ്യുതിബന്ധവും പൂര്‍ണമായും തകരാറിലായി.
Keywords: One killed, many hurt as bus rams into tree, Kannur, Local-News, Accidental Death, Injured, hospital, Treatment, Dead, Natives, Police, Obituary, Kerala.