Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിന് 17കാരനായ സുഹൃത്തിനെ പത്തൊമ്പതുകാരന്‍ ചുട്ടുകൊന്നു

സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പതിനേഴുകാരനായ സുഹൃത്തിനെ പത്തൊമ്പതുകാരന്‍Hyderabad, News, Crime, Criminal Case, Friends, Police, Murder case, Remanded, Probe, Complaint, National,
ഹൈദരാബാദ്: (www.kvartha.com 17.07.2018) സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പതിനേഴുകാരനായ സുഹൃത്തിനെ പത്തൊമ്പതുകാരന്‍ ചുട്ടുകൊന്നു. തെലങ്കാനയിലെ ആദിബത്‌ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഡി പ്രേം എന്ന 17 കാരനെ പ്രേം സാഗര്‍ എന്ന 19കാരന്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രേം സാഗറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനായി പണത്തിന് വേണ്ടിയാണ് പ്രേംസാഗര്‍ സുഹൃത്തിനോട് ഫോണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുഹൃത്ത് അത് നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Hyderabad Teen Burnt Friend Alive for Not Sharing his Smartphone, Hyderabad, News, Crime, Criminal Case, Friends, Police, Murder case, Remanded, Probe, Complaint, National

ബൈക്കില്‍ ദൂരയാത്രയ്ക്ക് പോകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പ്രേമിനെ 25 കിമീ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് അവിടെ വെച്ച് വടി കൊണ്ട് തലയ്ക്കടിച്ചു. തലയ്ക്കടിയേറ്റ പ്രേമിന്റെ ബോധം നഷ്ടമായെന്ന് മനസിലായതോടെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.

ജൂലൈ 14 മുതല്‍ പ്രേമിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് പ്രതി കുടുങ്ങുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രേംസാഗറിനെതിരെ വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്ത് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad Teen Burnt Friend Alive for Not Sharing his Smartphone, Hyderabad, News, Crime, Criminal Case, Friends, Police, Murder case, Remanded, Probe, Complaint, National.