Follow KVARTHA on Google news Follow Us!
ad

ശ്മശാനത്തില്‍ പ്രേതബാധയെന്ന് പ്രചാരണം; പണിയെടുക്കാന്‍ തൊഴിലാളികളില്ല; ശ്മശാനത്തില്‍ കിടന്നുറങ്ങി പ്രേതപ്രചാരണത്തെ പൊളിച്ചടുക്കി എം എല്‍ എ

പ്രേതങ്ങളുണ്ടെന്ന പ്രചാരണത്തില്‍ വര്‍ഷങ്ങളായി നിര്‍മാണം മുടങ്ങിക്കിടന്നNational, Hyderabad, News, MLA, Graveyard, Laborers, TDP, Ghost, TDP MLA sleeps in crematorium to drive away fear among construction workers
ഹൈദരാബാദ്: (www.kvartha.com 24.06.2018) പ്രേതങ്ങളുണ്ടെന്ന പ്രചാരണത്തില്‍ വര്‍ഷങ്ങളായി നിര്‍മാണം മുടങ്ങിക്കിടന്ന ശ്മശാനത്തില്‍ എം എല്‍ എ അന്തിയുറങ്ങി. തെലുങ്ക് ദേശം പാര്‍ട്ടി എം എല്‍ എ നിമ്മ രാമ നായിഡുവാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടി പ്രതപ്രചാരണത്തെ പൊളിച്ചടുക്കിയത്.

ശ്മശാനത്തില്‍ കുമിഞ്ഞുകൂടിക്കുന്ന മാലിന്യങ്ങള്‍ക്കിടയിലാണ് തലചായ്ക്കാനുള്ള സ്ഥലം എംഎല്‍എ കണ്ടെത്തയിയത്. ഭക്ഷണം കഴിച്ചതും അവിടെത്തന്നെ.


എട്ട് മാസം മുമ്പാണ് പുതിയ ശ്മശാനം പണികഴിപ്പിക്കാനായി 3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. പണി തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസം ശ്മശാനത്തില്‍ പാതിവെന്ത മൃതദേഹം കണ്ടതോടെ പ്രേതബാധയുണ്ടെന്ന് പ്രചാരണമുയരുകയും തൊഴിലാളികള്‍ പണിക്ക് പോകാന്‍ മടിക്കുകയുമായിരുന്നു.

എം എല്‍ എ രാത്രി മുഴുവന്‍ ശ്മശാനത്തില്‍ ചിലവിട്ടതോടെ തൊഴിലാളികളുടെ പേടി മാറിത്തുടങ്ങിയിട്ടുണ്ട്. 50 ഓളം തൊഴിലാളികള്‍ തിരികെയെത്തി പണിതുടങ്ങി. രാത്രി എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൊതുകിന്റെ ശല്യം മാത്രമാണുണ്ടായതെന്നും ഇനി വരുമ്‌ബോള്‍ കൊതുകുതിരിയും കരുതുമെന്നുമാണ് എംഎല്‍എ മറുപടി പറഞ്ഞത്. തൊഴിലാളികളുടെ പേടി മാറ്റാന്‍ താന്‍ രണ്ട് ദിവസം കൂടി ശ്മശാനത്തില്‍ തന്നെ കിടന്നുറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Hyderabad, News, MLA, Graveyard, Laborers, TDP, Ghost, TDP MLA sleeps in crematorium to drive away fear among construction workers