Follow KVARTHA on Google news Follow Us!
ad

എപ്പോഴും ശരിക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് കുമ്മനം

എപ്പോഴും ശരിക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് മിസോറാം ഗവര്‍ണര്‍Kottayam, News, Politics, Governor, Kerala,
കോട്ടയം: (www.kvartha.com 19.06.2018) എപ്പോഴും ശരിക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കോട്ടയം പൗരാവലിയും വികാസ് ഭാരതി ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് മാമന്‍ മാപ്പിള ഹാളില്‍ നല്‍കിയ പൗരസ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളാണ് ഞാന്‍. അതില്‍ എനിക്ക് ദു:ഖമില്ല. എനിക്ക് നേരെ കല്ലേറുകളുണ്ടായി. അവയെ പുഞ്ചരിയോടെ സ്വീകരിച്ചു. അപ്പോഴും ശരിക്ക് വേണ്ടിയാണ് നിലകൊണ്ടതെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്.

അത് നിറഞ്ഞ സന്തോഷത്തോടെ അംഗീകരിച്ചവര്‍ എന്നെ ഉയര്‍ത്തിക്കൊണ്ടുപോയി. എന്നെ കാണുമ്പോള്‍ മുഖം തിരിഞ്ഞു നിന്നവരുണ്ട്, സംസാരിക്കാന്‍ മടിച്ചവരുണ്ട്, മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതിലൊന്നും എനിക്കാരോടും ഒരു പരിഭവവും ഇല്ല. ഇത്രയും നാളത്തെ പൊതുപ്രവര്‍ത്തനത്തില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ച സ്‌നേഹവും കരുത്തുമുണ്ട്. എനിക്ക് അതു മതി'. വികാരഭരിതനായി കുമ്മനം പറഞ്ഞു.
Kummanam Rajasekharan in Kottayam, Kottayam, News, Politics, Governor, Kerala

ഒരു സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പോയിട്ടില്ല. എനിക്ക് വേണ്ടിയൊരു ശുപാര്‍ശയും ആരുടെയും അടുത്തേക്ക് പോയിട്ടില്ല. സാധാരണക്കാരായ ജനങ്ങളിലാണ് എന്റെ വിശ്വാസം. അവര്‍ എന്നെ കൈവിടില്ല. ഈ വിശ്വാസവും ഉള്‍ക്കരുത്തുമാണ് എന്നെ കൂടുതല്‍ വിനയാന്വതനാക്കുന്നത്. അതില്‍ തലകുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓര്‍മ്മകളിരമ്പുന്ന കോട്ടയത്തെ പൊതുജീവിതത്തില്‍ നിന്ന് ആര്‍ജിച്ച ആത്മവിശ്വാസവും കരുത്തുമാണ് മുന്നോട്ട് നയിക്കുന്നത്. ഇപ്പോള്‍ ലഭിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ ഉദ്ഘാടനം സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ടി. തോമസ് നിര്‍വഹിച്ചു. നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് കുമ്മനം രാജശേഖരന്റെ ഗവര്‍ണര്‍ പദവി. ഭരണഘടന പ്രകാരം ഗവര്‍ണര്‍ പദവിക്ക് അതുല്യസ്ഥാനമാണ്. അദ്ദേഹം നിയമിക്കുന്ന മന്ത്രിസഭയുടെ ഉപദേശപ്രകാരം ഗവര്‍ണറാണ് ഭരണം നടത്തേണ്ടതെന്നും ജസ്റ്റിസ് തോമസ് പറഞ്ഞു. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, കോട്ടയം താജ് ജുമാമസ്ജിദ് ഇമാം എ. പി. ഷിഫാര്‍ മൗലവി, ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍എന്‍. ഹരി, എ. കേരളവര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kummanam Rajasekharan in Kottayam, Kottayam, News, Politics, Governor, Kerala.