Follow KVARTHA on Google news Follow Us!
ad

ഐ എന്‍ എല്ലിനെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കുന്നു; തീരുമാനം കോടിയേരി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വഹാബ്

ഐ എന്‍ എല്ലിനെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കാന്‍ തീരുമാനമായതായി ഐ എന്‍ Thiruvananthapuram, News, Politics, INL, CPM, Kerala,
തിരുവനന്തപുരം: (www.kvartha.com 21.06.2018) ഐ എന്‍ എല്ലിനെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കാന്‍ തീരുമാനമായതായി ഐ എന്‍ എല്‍ നേതാക്കള്‍ വെളിപ്പെടുത്തി. സി പി എം, സി പി ഐ കക്ഷിനേതാക്കളുമായി ഇതുസംബന്ധിച്ച് ധാരണയായതായും അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് കെ വാര്‍ത്തയോട് പറഞ്ഞു.

എല്‍ ഡി എഫില്‍ സി പി ഐയുടെ എതിര്‍പ്പായിരുന്നു ഐ എന്‍ എല്ലിന് മുന്നണി പ്രവേശനത്തിനുള്ള തടസമായി ഉണ്ടായിരുന്നത്. 24 വര്‍ഷമായി ഇടതുമുന്നണിയുടെ കൂടെ അടിയുറച്ചുനില്‍ക്കുന്ന ഐ എന്‍ എല്ലിനെ ഇനിയും മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നാണ് ചര്‍ച്ചയിലുണ്ടായ പൊതുവികാരം. ഐ എന്‍ എല്ലിനെ ഘടകകക്ഷിയാക്കുന്നതിനൊപ്പം തന്നെ വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ യുനൈറ്റഡിനേയും മുന്നണിയിലെടുത്ത് മുന്നണി വിപുലീകരിക്കുമെന്നാണ് സൂചന.

കെ ആര്‍ ഗൗരിയമ്മയുടെ ജെ എസ് എസ്, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് (ബി), സി എം പി, കേരളാ കോണ്‍ഗ്രസ്(ജെ) യിലെ വിഘടിത വിഭാഗം എന്നീ കക്ഷികളേയും മുന്നണിയിലെടുക്കണമെന്ന് എല്‍ ഡി എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കക്ഷികളുടെയെല്ലാം കാര്യത്തില്‍ എന്തു തീരുമാനമുണ്ടാകുമെന്ന് കണ്ടറിയണം.

 'INL awaiting LDF entry', Thiruvananthapuram, News, Politics, INL, CPM, Kerala.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'INL awaiting LDF entry', Thiruvananthapuram, News, Politics, INL, CPM, Kerala.