Follow KVARTHA on Google news Follow Us!
ad

ജര്‍മ്മനി തോറ്റാല്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം; സ്വീഡനെതിരെ ജര്‍മ്മന്‍പടയിറങ്ങുന്നത് നെഞ്ചിടിപ്പോടെ

ചരിത്രത്തിന്റെ കരാളസ്മൃതികള്‍ തങ്ങളെ തുറിച്ചുനോക്കുന്ന രാവില്‍World, News, Sports, Trending, Football, Germany, Russia, Fifa, World Cup, FIFA WC 18: Germany set for crucial match against sweden
മോസ്‌കോ: (www.kvartha.com 23.06.2018) ചരിത്രത്തിന്റെ കരാളസ്മൃതികള്‍ തങ്ങളെ തുറിച്ചുനോക്കുന്ന രാവില്‍ നെഞ്ചിടിപ്പോടെയാണ് ജര്‍മ്മന്‍പട സ്വീഡനെ നേരിടാനിറങ്ങുന്നത്. 2006 ലോകകപ്പ് നേടിയ ഇറ്റലി 2010ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2010 ലോകകപ്പ് നേടിയ സ്‌പെയിന്‍ 2014ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ചരിത്രം ആവര്‍ത്തിക്കപ്പെട്ടാല്‍ 2014ല്‍ ലോകകിരീടമുയര്‍ത്തിയ ജര്‍മ്മനിക്ക് റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിതെളിയും. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെട്ട ജര്‍മ്മനിക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ്.

ഇന്ന് മത്സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ അവസാന മത്സരങ്ങളിലെ ഫലംകൂടി ആശ്രയിച്ചായിരിക്കും ജര്‍മ്മനിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മെക്‌സിക്കന്‍ തിരമാലയില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ ആഭ്യന്തരം പ്രശ്‌നങ്ങളും ജര്‍മനിയെ പിടികൂടിയിട്ടുണ്ട്. സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിനെ തന്നെയാണ് ഇത് പിടികൂടിയിരിക്കുന്നതെന്നതാണ് കൂടുതല്‍ ആശങ്ക. തുര്‍ക്കി പ്രസിഡന്റ് റജാബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തുര്‍ക്കിഷ് വംശജനായ ഓസിലിന് ജര്‍മനയില്‍ വിരോധികള്‍ വളര്‍ന്നുവരുന്നുണ്ട്. ഇതിനുപിന്നലെ, ആദ്യ മത്സരത്തിലെ ഓസിലിന്റെ മോശം പ്രകടനവും വിമര്‍ശകര്‍ക്ക് ആയുധമായിട്ടുണ്ട്. മുന്‍ താരങ്ങളായ സ്റ്റെഫാന്‍ എഫന്‍ബര്‍ഗും, ലോതര്‍ മത്തേവൂസും ഓസിലിനെതിരെ രംഗത്തെത്തിയിരുന്നു.

World, News, Sports, Trending, Football, Germany, Russia, Fifa, World Cup, FIFA WC 18: Germany set for crucial match against sweden

ഓസിലിന് പകരം മാര്‍ക്കോ റൂയിസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. മധ്യനിരയില്‍ തന്നെ സാമി ഖദീറയെ ഒഴിവാക്കി ഐക്കെ ഗുണ്‍ഡോഗനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

മറുവശത്ത് സ്വീഡന്‍ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറയയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് സ്വീഡന്റെ വരവ്. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചെന്ന വലിയ താരം, ടീമിലില്ലാത്തതിനാല്‍, അമിത പ്രതീക്ഷകളും മാധ്യമശ്രദ്ധയും അതുവഴിയുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും ഉണ്ടാവില്ലെന്ന ആശ്വാസവും ടീമിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Sports, Trending, Football, Germany, Russia, Fifa, World Cup, FIFA WC 18: Germany set for crucial match against sweden