» » » » » » » » ഇനി വാര്‍ക്കപ്പണിക്കും കല്ലുകെട്ടിനും അന്യസംസ്ഥാന തൊഴിലാളികളെ പ്രതീക്ഷിക്കേണ്ട; മലയാളികള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടിവരും

മലപ്പുറം: (www.kvartha.com 18.06.2018) ഇനി വാര്‍ക്കപ്പണിക്കും കല്ലുകെട്ടിനും അന്യസംസ്ഥാന തൊഴിലാളികളെ പ്രതീക്ഷിക്കേണ്ട. മലയാളികള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടിവരും. സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചുവര്‍ഷത്തിനിടെ പത്തിലൊന്നായി കുറഞ്ഞെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സോഷ്യല്‍ മീഡിയവഴിയുള്ള കുപ്രചരണങ്ങള്‍ വര്‍ധിച്ചതും സ്വന്തം സംസ്ഥാനങ്ങളിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചതുമാണ് ഇവരുടെ എണ്ണം ഗണ്യമായി കുറയാനുള്ള കാരണമെന്ന് ഏജന്റുമാര്‍ പറയുന്നു. 2013ല്‍ സംസ്ഥാന തൊഴില്‍ വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ സര്‍വേ പ്രകാരം 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്.

Drastic reduction in number of migrant workers in Kerala, Malappuram, News, Malayalees, Social Network, Report, Kerala

സര്‍ക്കാരിന്റെ പുതിയ കണക്കനുസരിച്ച് 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഓരോ വര്‍ഷവും രണ്ടരലക്ഷം തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയിരുന്നു. 2017 മുതലാണ് ഇവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നത്.

നോട്ട് അസാധുവാക്കിയതോടെ തൊഴില്‍ കുറഞ്ഞതും ജി എസ് ടി നിലവില്‍ വന്നതോടെ തൊഴില്‍മേഖല കൂടുതല്‍ അരക്ഷിതമായതും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിനുകാരണമായി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. 54,285 പേര്‍, ഏറ്റവും കുറവ് വയനാട് ജില്ലയിലും, 6717 പേര്‍.

എന്നാല്‍ അസംഘടിതരായി പ്രവര്‍ത്തിക്കുന്നവരുടെ കണക്കുള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നവരും ബംഗാള്‍- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ രേഖകളില്ലാതെ താമസിക്കുന്നവരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ് മറ്റുതൊഴിലാളികള്‍ പറയുന്നത്.

ഏജന്റുമാര്‍ വഴി എത്തുന്നവര്‍ക്ക് ആവാസ് യോജന പ്രകാരം തൊഴില്‍ സുരക്ഷാകാര്‍ഡും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Drastic reduction in number of migrant workers in Kerala, Malappuram, News, Malayalees, Social Network, Report, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal