Follow KVARTHA on Google news Follow Us!
ad

കുമ്മനത്തെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച സുഗതകുമാരിയെ വിമര്‍ശിച്ചു; ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം; ഓലപ്പാമ്പുകള്‍ കണ്ട് പേടിച്ച് മാളത്തിലൊളിക്കില്ലെന്ന് ശ്രീജ

കുമ്മനം രാജശേഖരനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച സുഗതകുമാരിയെ വിമര്‍ശിച്ചതിന്Kerala, Kochi, News, Social Network, Facebook, Sreeja Neyyatinkara, Cyber attack Against Sreeja's critics on Sugatakumari
കൊച്ചി: (www.kvartha.com 24.06.2018) കുമ്മനം രാജശേഖരനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച സുഗതകുമാരിയെ വിമര്‍ശിച്ചതിന് ശ്രീജ നെയ്യാറ്റിന്‍കരയ്ക്കുനേരെ ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം. സുഗതകുമാരി കുമ്മനത്തെ അനുഗ്രഹിക്കുന്ന ഫോട്ടോ സഹിതമുള്ള ശ്രീജയുടെ പോസ്റ്റിന് കീഴെയാണ് നിധിന്‍ പാലിക്കണ്ടി പീടിക എന്ന യുവാവ് മ്ലേച്ഛമായ ഭാഷയില്‍ അസഭവര്‍ഷം നടത്തിയിരിക്കുന്നത്.

ഡി വൈ എഫ് ഐയുടെ പാനൂരിലെ പ്രവര്‍ത്തകനാണെന്ന വിധത്തിലാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍. നിരവധി സംഘ്പരിവാര്‍ പ്രവര്‍ത്തകരും അശ്ലീല കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.


അതേസമയം അസഭ്യവര്‍ഷത്തോട് ശക്തമായ ഭഷയില്‍ പ്രതികരിച്ചുകൊണ്ട് വീണ്ടുമൊരു പോസ്റ്റുമായി ശ്രീജ രംഗത്തെത്തിയിട്ടുണ്ട്. ഓലപ്പാമ്പുകള്‍ കണ്ട് മാളത്തിലൊളിക്കുമെന്ന് ആരും കരുതരുതെന്ന് പോസ്റ്റില്‍ ശ്രീജ പറയുന്നു.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
വംശഹത്യ പ്രത്യയ ശാസ്ത്രം പേറുന്നൊരുവന്റെ നെറുകയില്‍ കേരളത്തിന്റെ സാംസ്‌കാരിക നായിക കൈവച്ചനുഗ്രഹിച്ചതിനെ വിമര്‍ശിച്ചു കൊണ്ട് ഞാന്‍ എഫ് ബിയിലെഴുതിയ കുറിപ്പിന് താഴെ വന്ന സംഘികളുടെ അനേകം ഭീഷണി -തെറി കമന്റുകളില്‍ ഒന്നാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്... ഇവന്റെ ഐ ഡി പരിശോധിക്കുമ്പോള്‍ സഖാവ് എന്നാണു മനസിലാക്കാന്‍ കഴിയുന്നത് ...സംഘിയുടെ ഫേക് ആണോ എന്നും അറിയില്ല.. ആരായാലും പറയാന്‍ ഇത്രേയുള്ളൂ...

പെണ്ണ് രാഷ്ട്രീയം പറയുമ്പോള്‍ അവളുടെ ചാരിത്ര്യ ശുദ്ധിയും ലോഡ്ജും റെയ്ഡും തുടങ്ങി പെരും നുണകള്‍ ആധികാരികമായി പ്രയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടു അപമാനം കൊണ്ടും ഭയം കൊണ്ടും പുളയുന്ന പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ശ്രീജയെന്ന പേര് എഴുതി ചേര്‍ക്കരുത് .... പൊതു പ്രവര്‍ത്തന രംഗത്തേക്ക് ചുവടു വച്ച വിദ്യാര്‍ത്ഥി കാലം മുതല്‍ കിട്ടാന്‍ തുടങ്ങിയതാ പൊതുബോധത്തിന്റെ ചാരിത്ര്യ സര്‍ട്ടിഫിക്കറ്റ്... അന്നുപോലും കല്പിച്ചിട്ടില്ല പുല്ലുവില.. പിന്നെയാണിന്ന്... നിന്റെയൊക്കെ കമന്റുകള്‍ ഡിലീറ്റ് ചെയ്തുപോലും പരിഗണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.. ചാരിത്ര്യ സര്‍ട്ടിഫിക്കറ്റും ഭീഷണിയും കൊണ്ട് നീയൊക്കെ നെട്ടോട്ടമോടിയാല്‍ നിശ്ചലമായി പോകുന്നതല്ല എന്റെ നാവും തൂലികയും... ആര്‍ക്കു വേണമെടോ നിന്റെയൊക്കെ ആ സര്‍ട്ടിഫിക്കറ്റ്.. പ്രതികരിക്കുന്ന പെണ്ണുങ്ങളുടെ ചാരിത്ര്യം നിന്റെയൊക്കെ ഉള്ളംകൈയില്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏല്പിച്ചിട്ടില്ല... പച്ചത്തെറി വിളിയും അഭിസാരിക എന്ന മുദ്രകുത്തലും കണ്ട് ഓടിയൊളിക്കാന്‍ പാകത്തിലുള്ള ദുര്‍ബലമായ രാഷ്ട്രീയമല്ല ഉയര്‍ത്തിപ്പിടിക്കുന്നത്....

ഇനിയും പറയും പറഞ്ഞുകൊണ്ടിരിക്കും... വേശ്യാവിളിയും തെറിവിളിയും ഭീഷണിയും തുടങ്ങിയ ഓലപ്പാമ്പുകള്‍ കണ്ട് മാളത്തിലൊളിക്കും എന്ന് കരുതരുത്...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Social Network, Facebook, Sreeja Neyyatinkara, Cyber attack Against Sreeja's critics on Sugatakumari