Follow KVARTHA on Google news Follow Us!
ad

ശിവം ശങ്കര്‍ സിങ് ബിജെപി വിട്ടത് എന്തുകൊണ്ടെന്നാല്‍...

ബിജെപിയില്‍ നിന്ന് രാജിവച്ച സംഘ്പരിവാര്‍ പ്രചാരണ വിഗദ്ധന്റെ വെളിപ്പെടുത്തലുThiruvananthapuram, News, Politics, GST, Facebook, Election, BJP, Criticism, Prime Minister, Narendra Modi, National,
തിരുവനന്തപുരം: (www.kvartha.com 19.06.2018) ബിജെപിയില്‍ നിന്ന് രാജിവച്ച സംഘ്പരിവാര്‍ പ്രചാരണ വിഗദ്ധന്റെ വെളിപ്പെടുത്തലുകള്‍ തുറന്നു കാണിക്കുന്നത് സംഘപരിവാറിന്റെ നിഗൂഢ അജന്‍ഡകളും ജനാധിപത്യവിരുദ്ധ സ്വഭാവവും. ശിവം ശങ്കര്‍ സിങാണ് രാജിവച്ച് ബിജെപിക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. താന്‍ എന്തുകൊണ്ട് ബിജെപി വിടുന്നുവെന്ന് വിശദീകരിച്ച് സിങ് ഫേസ്ബുക്കില്‍ എഴുതിയ വിശദമായ കുറിപ്പ് വന്‍ ചര്‍ച്ചയായി മാറിയിരിക്കുന്നു.

മോഡി സര്‍ക്കാരിനെതിരെ ശബ്ദിച്ചാല്‍ ദേശവിരുദ്ധനും ഹിന്ദുവിരുദ്ധനുമാകുന്ന സ്ഥിതിയാണുള്ളതെന്നും സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നും തുറന്നു പറയുന്ന അദ്ദേഹം നോട്ട് അസാധുവാക്കല്‍ വന്‍ പരാജയമായിരുന്നിട്ടും അത് തുറന്നു സമ്മതിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ വ്യാജ ദേശീയത ഉത്തേജിപ്പിക്കാനും ധ്രുവീകരണത്തിനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

ജിന്നയും നെഹ്രുവും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചില്ല എന്ന് പ്രചരിപ്പിക്കുന്നതും ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന്‍ നേതാക്കളെ കണ്ടെന്നു പറഞ്ഞതും ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണെന്ന് ആരോപിക്കുന്നതും ഈ ഉദ്ദേശത്തോടെയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൗണ്ടേഷനില്‍ സീനിയര്‍ ഫെലോയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിവര വിശകലന വിദഗ്ധനുമായിരുന്നു ശിവം ശങ്കര്‍.

തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷമാണെന്നും അത് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചാല്‍ രാഷ്ട്രീയ നാടകമാണെന്ന് ആക്ഷേപിക്കുന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നതെന്നും സിങ് ചൂണ്ടിക്കാട്ടുന്നു. ധൃതി പിടിച്ച് നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായി. പാളിച്ചകള്‍ ജനങ്ങളോടു പറയാതെ സര്‍ക്കാര്‍ മൂടിവയ്ക്കുകയും ചെയ്തു ശിവം ശങ്കര്‍ സിങ് വിശദീകരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP campaign expert left from the party, Thiruvananthapuram, News, Politics, GST, Facebook, Election, BJP, Criticism, Prime Minister, Narendra Modi, National.