Follow KVARTHA on Google news Follow Us!
ad

വാട്‌സാപ്പില്‍ കാണുന്ന വിദേശത്തേക്കുള്ള ജോലി പരസ്യം കണ്ട് ചാടിപ്പുറപ്പെടുന്നവര്‍ സൂക്ഷിക്കുക; എട്ടിന്റെ പണി കിട്ടിയത് 300 ഓളം പേര്‍ക്ക്

സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിദേശത്തേക്കുള്ള ജോലി പരസ്യം കണ്ട് ചാടിപ്പുറപ്പെടുന്നവര്‍ സൂക്ഷിക്കുക. പരസ്യം കണ്ട് Kochi, News, Kerala, Whatsapp, Job, Foreign, Advertisement, Social Media,
കൊച്ചി: (www.kvartha.com 24.06.2018) സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിദേശത്തേക്കുള്ള ജോലി പരസ്യം കണ്ട് ചാടിപ്പുറപ്പെടുന്നവര്‍ സൂക്ഷിക്കുക. പരസ്യം കണ്ട് പുറപ്പെട്ട 300 ഓളം പേര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വിദേശത്ത് എണ്ണക്കമ്പനിയിലേക്ക് പ്ലസ് ടു പാസായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ടെന്ന് കാട്ടിയെന്നാണ് പരസ്യം.


പരസ്യം കണ്ട് അറയ്ക്കപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയ മൂന്നുറോളം യുവാക്കള്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. ക്രിയേറ്റീവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരിലാണു സമൂഹമാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും എത്തിയ യുവാക്കള്‍ ഒടുവില്‍ വ്യാജ പരസ്യത്തില്‍ പെട്ടതാണെന്ന് മനസിലായതോടെ നിരാശരായി മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, News, Kerala, Whatsapp, Job, Foreign, Advertisement, Social Media,