Follow KVARTHA on Google news Follow Us!
ad

700 സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈയുമായി ഇന്ത്യന്‍ റെയില്‍വെ

ഇന്ത്യന്‍ റെയില്‍വെ യാത്രക്കാര്‍ക്കായി 700 സ്‌റ്റേഷനുകളില്‍ സൗജ്യ വൈഫൈ ലഭ്യമാക്കുന്നു. New Delhi, News, Indian Railway, Business, Technology, Internet, Minister, National,
ന്യൂഡെല്‍ഹി: (www.kvartha.com 23.06.2018) ഇന്ത്യന്‍ റെയില്‍വെ യാത്രക്കാര്‍ക്കായി 700 സ്‌റ്റേഷനുകളില്‍ സൗജ്യ വൈഫൈ ലഭ്യമാക്കുന്നു. ഓരോ മാസവും എട്ട് മില്യണ്‍ ഉപഭോക്താക്കള്‍ സൗജന്യ വൈഫൈ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വെ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്. റെയില്‍വെയുടെ കമ്യൂണിക്കേഷന്‍ വിഭാഗമായ റെയില്‍ടെല്ലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

700 ഓളം സ്‌റ്റേഷനുകളില്‍ റെയില്‍വയര്‍ ഹോട്ട് സ്‌പോട്ടുകള്‍ ലഭ്യമായിത്തുടങ്ങുമെന്ന് റെയില്‍ടെല്‍ ട്വീറ്റ് ചെയ്തു. 30 മിനുട്ട് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമാണ് യാത്രക്കാര്‍ക്ക് ഒരുക്കുകയെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു.

Railways Free WiFi: Railways now offers free WiFi at over 700 stations, New Delhi, News, Indian Railway, Business, Technology, Internet, Minister, National

മാസത്തിലുള്ള ഡാറ്റ ഉപയോഗം 7000 ടിബി കടന്നതായി റെയില്‍ടെല്‍ അറിയിച്ചു. 407 നഗരപ്രദേശങ്ങളിലെ സ്‌റ്റേഷനുകളിലും 298 ഗ്രാമപ്രദേശങ്ങളിലെ സ്‌റ്റേഷനുകളിലുമാണ് വൈഫൈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2016 ല്‍ മുംബൈ റെയില്‍വെ സ്‌റ്റേഷനിലാണ് സേവനം ആദ്യമായി നടപ്പിലാക്കിയത്. ആറായിരം സ്‌റ്റേഷനുകളിലേക്ക് കൂടി സൗജന്യ വൈഫൈ വ്യാപിപ്പിക്കാനാണ് റെയില്‍ വകുപ്പിന്റെ പദ്ധതിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചിട്ടുണ്ട്.

Keywords: Railways Free WiFi: Railways now offers free WiFi at over 700 stations, New Delhi, News, Indian Railway, Business, Technology, Internet, Minister, National.