Follow KVARTHA on Google news Follow Us!
ad

ആരെയും ഞെട്ടിക്കുന്ന പ്രതികാരം; മറ്റുള്ളവരെ കളിയാക്കുന്നവര്‍ സൂക്ഷിക്കുക! നിരന്തരം കറുമ്പി എന്ന് വിളിച്ച് അപമാനിക്കുന്നതില്‍ സഹികെട്ട വീട്ടമ്മ 'കയറി പാര്‍ക്കല്‍ ' ചടങ്ങിനെത്തിയ അതിഥികള്‍ക്ക് പരിപ്പുകറിയില്‍ വിഷം കലര്‍ത്തി നല്‍കി; മരിച്ചത് 5 പേര്‍, ആശുപത്രിയിലായത് 120 പേര്‍

കളിയാക്കുന്നത് ഒരു കലയാണ്, എന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് അത് അത്ര സുഖകരമാകില്ല,Maharashtra, News, Local-News, Crime, Criminal Case, Murder, Police, Arrest, National,
റെയ്ഗാഡ്: (www.kvartha.com 23.06.2018) കളിയാക്കുന്നത് ഒരു കലയാണ്, എന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് അത് അത്ര സുഖകരമാകില്ല, എന്നാല്‍ ദിവസവും കേള്‍ക്കുന്നെങ്കിലോ മനോനില തന്നെ തകരാറിലാകും. അത്തരം ഒരു സംഭവമാണ് മഹാരാഷ്ട്ര റെയ്ഗാര്‍ഡിലെ മഹദ് ഗ്രാമത്തില്‍ ജൂണ്‍ 18 ന് നടന്നത്. പരിഹാസം അസഹ്യമായപ്പോള്‍ ഒരു വീട്ടമ്മ കടുംകൈ തന്നെ ചെയ്തു.

പ്രാണ്ട്യാ എന്ന് വിളിക്കപ്പെടുന്ന ജ്യോതി സുരേഷ് സര്‍വേശ് എന്ന 23 കാരിയാണ് വീട്ടുകാരുടെയും ബന്ധുക്കളുടെയും 'കറുമ്പി' യെന്ന വിളി അസഹനീയമായപ്പോള്‍ കടുംകൈക്ക് മുതിര്‍ന്നത്. രണ്ടുവര്‍ഷത്തെ ജീവിതത്തിനിടെ ഇവര്‍ക്ക് ഇത് കേട്ട് കേട്ട് മടുത്തിരുന്നു.

Insulted over dark complexion and cooking skills, Khalapur woman poisoned husband and in-laws, Maharashtra, News, Local-News, Crime, Criminal Case, Murder, Police, Arrest, National

തന്റെ വീട്ടിലെ 'കയറി പാര്‍ക്കല്‍ ' ചടങ്ങിനെത്തിയ അതിഥികള്‍ക്ക് വിളമ്പിയ ആഹാരത്തില്‍ വിഷം കലര്‍ത്തിയാണ് ഇവര്‍ പ്രതികാരം ചെയ്തത്. വിഷം കലര്‍ത്തിയത് പരിപ്പുകറിയിലാണ്. ഇതുകഴിച്ച അഞ്ചു പേര്‍ വിഷാംശം അകത്തു ചെന്ന് മരിച്ചു. നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തു. ഭര്‍ത്താവ് സുരേഷ് സര്‍വേശും ഏഴുവയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള നാലു കുട്ടികളും ആണ് മരിച്ചത്.

വിഷം കലര്‍ത്തിയ ആഹാരം കഴിച്ച 80 പേര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്്. മൊത്തം 120 പേര്‍ക്കാണ് വിഷബാധയേറ്റത്. പ്രാണ്ട്യയുടെ കറുത്ത നിറത്തെക്കുറിച്ചും പാചകം അറിയാത്തതിനെക്കുറിച്ചും ബന്ധുക്കളും വീട്ടുകാരും മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ നിരന്തരം പരിഹസിക്കുന്നത് പതിവായിരുന്നു. ഒടുവില്‍ പരിഹാസം അസഹനീയമായതോടെയാണ് യുവതി കടുംകൈ പ്രയോഗിച്ചത്.

കയറി പാര്‍ക്കല്‍ ചടങ്ങിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആളുകള്‍ ആശുപത്രിയിലായതോടെ പോലീസ് ഭക്ഷ്യശകലം പരിശോധനയ്ക്ക് അയയ്ക്കുകയും കീടനാശിനി അംശം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജ്യോതി കുറ്റക്കാരിയെന്ന് തെളിഞ്ഞത്. ഇതോടെ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Insulted over dark complexion and cooking skills, Khalapur woman poisoned husband and in-laws, Maharashtra, News, Local-News, Crime, Criminal Case, Murder, Police, Arrest, National.