Follow KVARTHA on Google news Follow Us!
ad

തോറ്റാല്‍ പുറത്ത്; ബംഗളൂരും രാജസ്ഥാനും നേര്‍ക്കുനേര്‍; വിജയശില്‍പ്പിയില്ലാതെ രാജസ്ഥാന്‍

ജീവന്‍മരണ പോരാട്ടത്തില്‍ ബംഗളൂരും രാജസ്ഥാനും നേര്‍ക്കുനേര്‍. സ്വന്തം തട്ടകത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ 13.2 ഓവറില്‍ മൂIndia, IPL, News, Jaipur, Rajasthan, Cricket, Sports, Bangalore, Umesh's double-strike pegs back RR
ജയ്പൂര്‍: (www.kvartha.com 19.05.2018) ജീവന്‍മരണ പോരാട്ടത്തില്‍ ബംഗളൂരും രാജസ്ഥാനും നേര്‍ക്കുനേര്‍. സ്വന്തം തട്ടകത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി. ജോഫ്ര ആര്‍ച്ചറും സഞ്ജു സാംസണും പൂജ്യത്തിന് പുറത്തായപ്പോള്‍ അജിന്‍ക്യാ രഹാനെ 31 പന്തില്‍ 33 റണ്‍സ് നേടി പുറത്തായി. 64 റണ്‍സുമായി രാഹുല്‍ ത്രിപാടിയും രണ്ട് റണ്‍സുമായി ക്ലാസനും ക്രീസിലുണ്ട്.

India, IPL, News, Jaipur, Rajasthan, Cricket, Sports, Bangalore, Umesh's double-strike pegs back RR

ഐപിഎല്‍ പതിനൊന്നാം സീസണിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരമാണ് രാജസ്ഥാനും ബംഗളൂരും കളിക്കുന്നത്. ഇരുടീമുകള്‍ക്കും നിര്‍ണായകമാണ് ഈ മത്സരം. തോറ്റാല്‍ 11 ാം സീസണിന്റെ പ്രതീക്ഷ അവസാനിപ്പിക്കാം. ജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താം. രാജസ്ഥാന്റെ വിജയശില്‍പ്പി ജോസ് ബട്‌ളര്‍ ഇല്ലാതെയാണ് ടീം ഇറങ്ങുന്നത്.

ടീമില്‍ മാറ്റമില്ലാതെയാണ് ബംഗളൂരു ഇറങ്ങുന്നത്. ബെന്‍ ലാഫ്ലിന്‍, ക്ലാസന്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ രാജസ്ഥാന്‍ ഇലവനില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. അവസാന നാലിലെത്താന്‍ മികച്ച മാര്‍ജിനിലുള്ള ജയമാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. ഇരുടീമുകള്‍ക്കും 13 മത്സരങ്ങളില്‍ 12 പോയിന്റാണ് ഉള്ളത്.

Keywords: India, IPL, News, Jaipur, Rajasthan, Cricket, Sports, Bangalore, Umesh's double-strike pegs back RR