Follow KVARTHA on Google news Follow Us!
ad

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഐശ്വര്യാ റായ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഐശ്വര്യാ റായ്. മരുമകള്‍ ഐശ്വര്യാറായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ National, News, Bihar, Patna, Aishwarya Rai, Election, Tej Pratap Yadav’s wife Aishwarya Rai likely to contest 2019 LS polls from Bihar's Chhapra.
പട്‌ന: (www.kvartha.com 27.05.2018) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഐശ്വര്യാ റായ്. മരുമകള്‍ ഐശ്വര്യാറായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്നത് സംബന്ധിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് സൂചന നല്‍കി. ബീഹാറിലെ ഛപ്രയില്‍ നിന്ന് ഐശ്വര്യ മത്സരിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ലാലുപ്രസാദ് യാദവിന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ഐശ്വര്യയെ ഛാപ്രയില്‍ നിന്ന് ലോക്‌സഭയിലെത്തിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നാണ് ആര്‍ജിഡി നേതാവ് രാഹുല്‍ തിവാരി അഭിപ്രായപ്പെട്ടത്. ഛാപ്രയുടെ പുത്രി എന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഐശ്വര്യയെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യയെ ലോക്‌സഭയിലേക്കയക്കണമെന്ന് ലാലുപ്രസാദ് യാദവ് തീരുമാനിച്ചാല്‍ വിജയം ഉറപ്പാണെന്നും രാഹുല്‍ തിവാരി പറഞ്ഞു.


ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും എതിര്‍പ്പുമായി ബീഹാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് രംഗത്തെത്തിക്കഴിഞ്ഞു. ആര്‍ജെഡി പാര്‍ട്ടിപ്രവര്‍ത്തകരെ കുരങ്ങ് കളിപ്പിക്കുകയാണെന്നും പാര്‍ട്ടി ടിക്കറ്റ് മുഴുവന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയാണെന്നും ജെഡിയു കുറ്റപ്പെടുത്തി. അഴിമതിയും കുടുംബവാഴ്ചയുമില്ലാതെ ആര്‍ജെഡി നിലനില്‍ക്കില്ലെന്നും ജെഡിയു പരിഹസിച്ചു.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗാ പ്രസാദ് റായിയുടെ പേരക്കുട്ടിയായ ഐശ്വര്യയും ലാലുവിന്റെ മകന്‍ തേജ്പ്രതാപും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ മെയ് 12നായിരുന്നു നടന്നത്. നിലവില്‍ ബീഹാര്‍ ക്യാബിനെറ്റിലെ ആരോഗ്യമന്ത്രിയാണ് തേജ്പ്രതാപ് യാദവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bihar, Patna, Aishwarya Rai, Election, Tej Pratap Yadav’s wife Aishwarya Rai likely to contest 2019 LS polls from Bihar's Chhapra.