Follow KVARTHA on Google news Follow Us!
ad

ആശുപത്രിക്കിടക്കയ്ക്ക് ചുറ്റും നായ്ക്കള്‍, യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍

ആശുപത്രിക്കിടക്കയ്ക്ക് ചുറ്റും നായ്ക്കള്‍ അലഞ്ഞ് തിരിയുന്നത് രോഗികള്‍ക്ക് ദുരിതമാകുന്നു. യുപിയിലെ സര്‍ക്കാര്‍ News, Lucknow, National, Hospital,
ലക്‌നൗ:(www.kvartha.com 27/05/2018) ആശുപത്രിക്കിടക്കയ്ക്ക് ചുറ്റും നായ്ക്കള്‍ അലഞ്ഞ് തിരിയുന്നത് രോഗികള്‍ക്ക് ദുരിതമാകുന്നു. യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇത്തരം കാഴ്ച. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് ഈ ദുരിതം. പകര്‍ച്ചാ വ്യാധികള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളുടെ കൂടെ കഴിയേണ്ട അവസ്ഥയിലാണ് ഉത്തര്‍പ്രദേശിലെ രോഗികള്‍.

ആശുപത്രി അധികൃതരോട് ഇത് സംബന്ധിച്ച് പരാതി പറയുമ്പോള്‍, എന്തുകൊണ്ട് നിങ്ങള്‍ക്ക് നായ്ക്കളെ വിരട്ടി ഓടിച്ചു കൂടാ എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. അതേസമയം നായ്ക്കളെ തുരത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.

News, Lucknow, National, Hospital, Stray dogs seen inside govt hospital wards in UP

ആറ് മാസത്തിനിടെ 14 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ഹര്‍ദോയിയിലും പരിസര പ്രദേശങ്ങളിലും മരണം സംഭവിച്ചത്. യുപിയിലെ ആരോഗ്യമേഖലയിലെ പരിതാപകരമായ അവസ്ഥ പലപ്പോഴും മാധ്യമങ്ങളില്‍ കൂടി പുറത്തു വന്നതാണ്. കഴിഞ്ഞ വര്‍ഷം യു പി ഗൊരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Lucknow, National, Hospital, Stray dogs seen inside govt hospital wards in UP