Follow KVARTHA on Google news Follow Us!
ad

അന്യമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം കണ്ടതിന്റെ പേരില്‍ നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി; സോഷ്യല്‍ മീഡിയയിലെ ഹീറോ ആയി സിഖുകാരന്‍

അന്യമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം കണ്ടതിന്റെ പേരില്‍ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതച്ച New Delhi, News, Video, Police, Religion, attack, Social Network, National,
ന്യൂഡല്‍ഹി: (www.kvartha.com 25.05.2018) അന്യമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം കണ്ടതിന്റെ പേരില്‍ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതച്ച യുവാവിനെ രക്ഷിച്ച സിഖ് വംശജനായ പോലീസുകാരന്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ ആയി. ഉത്തരാഖണ്ഡിലെ രാം നഗറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാംനഗറിലെ പ്രസിദ്ധമായ ക്ഷേത്രത്തിന് സമീപം ആള്‍ക്കൂട്ടം പ്രശ്‌നമുണ്ടാക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗംഗാദീപ് സിംഗെന്ന പോലീസുകാരന്‍ സ്ഥലത്തെത്തിയത്. അന്യമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം കണ്ടെന്ന് ആരോപിച്ച് ഒരു യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്ന കാഴ്ചയാണ് ഗംഗാദീപ് അവിടെ കണ്ടത്. തീവ്രഹിന്ദു സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

Sikh police officer saves Muslim man from being thrashed by a mob at Ramnagar temple – Watch viral video, New Delhi, News, Video, Police, Religion, attack, Social Network, National

യുവാവിനെ ചുറ്റും കൂടിനില്‍ക്കുന്നവര്‍ ആക്രമിക്കുമ്പോള്‍ സ്വന്തം ശരീരം ഉപയോഗിച്ച് പോലീസുകാരന്‍ അത് തടയുകയായിരുന്നു. എന്നാല്‍ അക്രമികള്‍ പിന്തിരിയുന്നില്ലെന്ന് കണ്ടപ്പോള്‍ ഏറെ പണിപ്പെട്ട് യുവാവിനെ രക്ഷപ്പെടുത്താനും ഗംഗാദീപിന് കഴിഞ്ഞു. ഇതിന് ശേഷം പോലീസിനെതിരെ അക്രമികള്‍ മുദ്രാവാക്യം മുഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോയിലെ പോലീസുകാരന്‍ ഒരു ഹീറോ തന്നെയാണെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നു. എന്നാല്‍ മറ്റൊരു വിഭാഗം പോലീസുകാരന്റെ നടപടി തെറ്റാണെന്നും ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്ക് യുവാവിനെ വിട്ടുകൊടുക്കണമായിരുന്നുവെന്നും ആവശ്യപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചശേഷം പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Keywords: Sikh police officer saves Muslim man from being thrashed by a mob at Ramnagar temple – Watch viral video, New Delhi, News, Video, Police, Religion, attack, Social Network, National.