Follow KVARTHA on Google news Follow Us!
ad

ജെസ്‌നയുടെ തിരോധാനം: പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു, വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഡിജിപി

പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഇരുപതുവയസ്സുകാരിയായ ജെസ്‌ന മറിയ ജെയിംസിനെ കാണാതായതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. വെച്ചൂച്ചിറ Kerala, Thiruvananthapuram, News, Missing, Girl, Women, Police, Reward, Pathanamthitta, S I T formed to Probe Jisna missing Case
തിരുവനന്തപുരം: (www.kvartha.com 27.05.2018) പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഇരുപതുവയസ്സുകാരിയായ ജെസ്‌ന മറിയ ജെയിംസിനെ കാണാതായതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 201/2018 ആയി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന് ഐ ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉത്തരവായി.


ജെസ്‌നയെ കണ്ടെത്താന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ താഴെ പറയുന്നവര്‍ അംഗങ്ങളാണ്.
ഇമാനുവേല്‍ പോള്‍ (ഡിവൈഎസ്പി, കാഞ്ഞിരപ്പള്ളി), എന്‍ സി രാജ്‌മോഹന്‍ (ഡിവൈഎസ്പി, കട്ടപ്പന), സാബു കെ എസ് (ഡിവൈഎസ്പി, ഒ സി ഡബ്ല്യു കെ സബ്ബ് യൂണിറ്റ് പത്തനംതിട്ട) ലാല്‍ജി (എ സി പി, കൊച്ചി സിറ്റി) എം എസ് സന്തോഷ് (എ സി പി, െ്രെകം ഡിറ്റാച്ച്‌മെന്റ്, തിരുവനന്തപുരം സിറ്റി) സേവ്യര്‍ സെബാസ്റ്റ്യന്‍ (ഡിവൈഎസ്പി, സി ബി സി ഐ ഡി എച്ച് എച്ച് ഡബ്ല്യൂ കെ, സബ്ബ് യൂണിറ്റ് കോട്ടയം) എം ഐ ഷാജി (സി ഐ പെരിനാട്) ടി രാജപ്പന്‍ (സി ഐ തിരുവല്ല) അനന്തലാല്‍ (സി ഐ, സെന്‍ട്രല്‍, കൊച്ചി സിറ്റി), സുനില്‍ കുമാര്‍ (സി ഐ എരുമേലി) ബാബു ഡേവിസ് (ഡി ഐ, സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്ല്യൂ 2 സബ്ബ് യൂണിറ്റ് എറണാകുളം) പ്രദീപ് കുമാര്‍, (ഡി ഐ, സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്യൂ  2 സബ്ബ് യൂണിറ്റ്, കോട്ടയം) സി ദിനേശ് കുമാര്‍ (എസ് ഐ വെച്ചൂച്ചിറ).

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 21 മുതല്‍ വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്നും കാണാതായതായി ലഭിച്ച പരാതിയെത്തുടര്‍ന്ന് വെച്ചൂച്ചിറ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ഇതുസംബന്ധിച്ച്  വെച്ചൂച്ചിറ എസ് ഐ യുടേയും തുടര്‍ന്ന് പെരുനാട് സി ഐ യുടേയും നേതൃത്വത്തിലാണ് തുടക്കത്തില്‍ അന്വേഷണം നടത്തിയത്. കേരളത്തിന് അകത്തും പുറത്തും പത്ര പരസ്യം ഉള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് 2018 മേയ് മൂന്നിന് തിരുവല്ല ഡിവൈ എസ് പി അന്വേഷണ ഉദ്യോഗസ്ഥനായി സൈബര്‍ വിദഗ്ധരേയും വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം പത്തനംതിട്ട എസ് പി രൂപവത്കരിക്കുകയും ജെസ്‌നയെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ  അന്വേഷണസംഘമാണ് ഇപ്പോല്‍ വിപുലീകരിച്ചത്.

ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തുമെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.

ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, തിരുവല്ല, പത്തനംതിട്ട. കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പരിലോ dysptvllapta.pol@kerala.gov.in എന്ന ഇമെയിലിലോ നല്‍കണമെന്ന് പത്തനംതിട്ട എസ്. പി. അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Missing, Girl, Women, Police, Reward, Pathanamthitta, S I T formed to Probe Jisna missing Case