Follow KVARTHA on Google news Follow Us!
ad

പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍, ഡല്‍ഹിക്ക് പിന്നാലെ ബംഗളൂരുവും പ്ലേ ഓഫ് കാണാതെ പുറത്ത്

എെ.പി.എല്ലില്‍ നിന്നും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 30 റണ്‍സിന് National, News, IPL, Sports, Cricket, Rajasthan Royals, Royal Challengers, Bangalore, Rajasthan, Play of, Winning,
ജയ്പ്പൂര്‍: (www.kvartha.com 19.05.2018) ജീവന്‍മരണ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാന്‍ റോയല്‍സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയപ്പോള്‍ പ്ലെഓഫ് സാധ്യതകള്‍ അവസാനിപ്പിച്ച് ബംഗളൂരു 11 ാം സീസണില്‍ നിന്ന് പുറത്തായി. നിര്‍ണായക മത്സരത്തില്‍ 30 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍ 134 റണ്‍സിന് ബംഗളൂരു ഇന്നിംഗ്‌സ് അവസാനിച്ചു.



നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. 53 റണ്‍സെടുത്ത് ഡിവില്ലിയേഴ്‌സും 33 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലും മാത്രമാണ് ബംഗളൂരു നിരയില്‍ പിടിച്ചുനിന്നത്. നാല് റണ്‍സെടുത്ത നായകന്‍ കൊഹ്ലിയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പാര്‍ത്ഥിവ് - ഡിവില്ലിയേഴ്‌സ് സഖ്യം വിജയപ്രതീക്ഷ നല്‍കിയിരുന്നു.

മറുപുറത്ത് 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാടിയുടെ ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. നായകന്‍ അജിങ്ക്യ രഹാനെ 33 റണ്‍സെടുത്തപ്പോള്‍ ഹെന്റിച്ച് ക്ലാസന്‍ 32 റണ്‍സുമായി രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അകൗണ്ട് തുറക്കാതെ ആര്‍ച്ചര്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ത്രിപാടി - രഹാനെ സഖ്യമാണ് രാജസ്ഥാനെ മുന്നോട്ടുനയിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 99 റണ്‍സിന്റ കൂട്ടുകെട്ടുണ്ടാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, IPL, Sports, Cricket, Rajasthan Royals, Royal Challengers, Bangalore, Rajasthan, Play of, Winning,