Follow KVARTHA on Google news Follow Us!
ad

പോലീസ് വെടിവെപ്പില്‍ 11 പേര്‍ മരിച്ച സംഭവം: കലക്ടറെയും എസ് പിയെയും സ്ഥലംമാറ്റി

തൂത്തുകുടി പോലീസ് വെടിവെപ്പില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലംമാറ്റി. കലക്ടര്‍ എന്‍ വെങ്കിടേഷിനെയും എസ്പി പി മഹേന്ദ്രനെയുമാണ് തമിഴ്‌നാTamilnadu, National, News, India, Firing, Police, Strikers, Death, Murder, Punishment transfer for Thoothukudy collector and Police Chief
തൂത്തുക്കുടി: (www.kvartha.com 23.05.2018) തൂത്തുകുടി പോലീസ് വെടിവെപ്പില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലംമാറ്റി. കലക്ടര്‍ എന്‍ വെങ്കിടേഷിനെയും എസ്പി പി മഹേന്ദ്രനെയുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. പുതിയ കലക്ടറായി സന്ദീപ് നന്തൂരിയെയും എസ് പിയായി മുരളി റാംബയെയും നിയമിച്ചു.

പോലീസ് വെടിവെപ്പില്‍ ചൊവ്വാഴ്ച പത്ത് പേരും ബുധനാഴ്ച ഒരളുമാണ് മരിച്ചത്. അണ്ണാനഗറിലാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബുധനാഴ്ച പോലീസ് നടത്തിയ വെടിവെപ്പില്‍ കാളിയപ്പന്‍ (22) മരിച്ചത്. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. ജനക്കൂട്ടം പോലീസ് വാനുകള്‍ കത്തിച്ചു. നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. പോലീസ് പല തവണ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. നിരോധാജ്ഞ ലംഘിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്.

Tamilnadu, National, News, India, Firing, Police, Strikers, Death, Murder, Punishment transfer for Thoothukudy collector and Police Chief


ഗുരുതര ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്ന സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി നിവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പ് നടന്നത്. പ്ലാന്റ് പൂട്ടാതെ കൊല്ലപ്പെട്ട പത്തു പേരുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. അതിനിടെ പ്ലാന്റ് നവീകരണം കോടതി സ്റ്റേ ചെയ്തു.

Keywords: Tamilnadu, National, News, India, Firing, Police, Strikers, Death, Murder, Punishment transfer for Thoothukudy collector and Police Chief