Follow KVARTHA on Google news Follow Us!
ad

നിപാ വൈറസ് മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്ക്, ബന്ധുക്കളും നാട്ടുകാരും അകലം പാലിക്കുന്നു, വീടുകള്‍ ഒറ്റപ്പെട്ട നിലയില്‍

കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേരാമ്പ്രയില്‍ വൈറസ് പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്ക്. രോഗം Kerala, Kozhikode, News, Health, Trending, Death, Nipah Virus, Fever, Illness, Spreading, Virus attack in Kozhikode: Nipah virus confirmed, Nipah virus effect: People keep distance from victims
കോഴിക്കോട്:(www.kvartha.com 20.05.2018) കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേരാമ്പ്രയില്‍ വൈറസ് പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്ക്. രോഗം പടരുമെന്ന പേടിമൂലം മരിച്ച വീടുകളില്‍ ആരും പ്രവേശിക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്.

സഹായത്തിനുപോലും ആരുമില്ലാതെ മരിച്ചവരുടെ ഉറ്റവര്‍ അതിദയനീയാവസ്ഥയില്‍ കഴിയുകയാണ്. എന്നാല്‍ കൈയുറകളും മാസ്‌കും ധരിച്ചുപോകുന്നതിനു കുഴപ്പമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

Kerala, Kozhikode, News, Health, Trending, Death, Nipah Virus, Fever, Illness, Spreading, Virus attack in Kozhikode: Nipah virus confirmed, Nipah virus effect: People keep distance from victims

ഇതുവരെ അഞ്ച് പേരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് നിപാ സ്ഥിരീകരിച്ചെങ്കിലും രണ്ട് പേരുടെ സാമ്പിള്‍ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. നിപാ വൈറസ് ബാധയ്ക്കു ലോകത്ത് മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങള്‍ക്കു മാത്രമാണു ചികിത്സ. അതിനാല്‍ പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Keywords: Kerala, Kozhikode, News, Health, Trending, Death, Nipah Virus, Fever, Illness, Spreading, Virus attack in Kozhikode: Nipah virus confirmed, Nipah virus effect: People keep distance from victims