Follow KVARTHA on Google news Follow Us!
ad

നിപ വൈറസ്; മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല; പത്തടി ആഴത്തില്‍ മറവുചെയ്യും

നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട ചങ്ങോരത്ത് സ്വദേശി മൂസയുടെNews, Kerala, Death, Dead Body, Funeral, Nipah Virus, Nipah; Moosa's burrial decided
കോഴിക്കോട്: (www.kvartha.com 24.05.2018) നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. പത്തടി ആഴത്തില്‍ മറവുചെയ്യണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം മറവുചെയ്യാന്‍ തീരുമാനിച്ചത്. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ക്കും.

News, Kerala, Death, Dead Body, Funeral, Nipah Virus, Nipah; Moosa's burrial decided

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Death, Dead Body, Funeral, Nipah Virus, Nipah; Moosa's burrial decided