Follow KVARTHA on Google news Follow Us!
ad

വിമാനം കടത്തുമെന്ന് ഭീതി പരത്തിയ സ്വര്‍ണവ്യാപാരിക്ക് യാത്രാവിലക്ക്

വിമാനം കടത്തുമെന്ന് ഭീതി പരത്തിയ സ്വര്‍ണവ്യാപാരിക്ക് യാത്രാവിലക്ക്. വിമാനം തട്ടിക്കൊണ്ടുപോകുമെന്നNews, New Delhi, National, Flight,
ന്യൂഡല്‍ഹി:(www.kvartha.com 20/05/2018) വിമാനം കടത്തുമെന്ന് ഭീതി പരത്തിയ സ്വര്‍ണവ്യാപാരിക്ക് യാത്രാവിലക്ക്. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീതിയുണ്ടാക്കിയ സ്വര്‍ണവ്യാപാരി ബ്രിജു കിഷോര്‍ സാലായാണ് വിമാനയാത്രവിലക്ക് നേരിടുന്നത്. പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ആണ് അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

2017 ഒക്ടോബര്‍ 30ന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തില്‍ വച്ചാണ് ഇയാള്‍ പണിയൊപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യുന്നതായുള്ള കുറിപ്പ് ബിസിനസ് ക്ലാസിന്റെ ശുചിമുറിയില്‍ വെച്ചായിരുന്നു ഭീതി പരത്തിയത്. ഡല്‍ഹിയില്‍ ഇറക്കരുതെന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്. ഇറങ്ങിയാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുമെന്നും കുറിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.

 News, New Delhi, National, Flight,Mumbai man Birju Kishore Salla becomes first to be put on no-fly list

കാര്‍ഗോ ഏരിയയില്‍ ബോംബുണ്ടെന്ന് എഴുതിയിരുന്നതിനാല്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തെറ്റിധരിപ്പിച്ചതാണെന്ന് വ്യക്തമായത്. കമ്പനിയുടെ നഷ്ടം കണക്കിലെടുത്താണ് ബ്രിജുവിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Flight,Mumbai man Birju Kishore Salla becomes first to be put on no-fly list