Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ കോളജ് എ.സി.ആര്‍. ലാബിലെ രക്ത ഗ്രൂപ്പ് നിര്‍ണയം മാറിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന് News, Thiruvananthapuram, Kerala, Medical College, Hospital, Health Minister,
തിരുവനന്തപുരം:(www.kvartha.com 20/05/2018) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന് കീഴിലുള്ള എ.സി.ആര്‍. ലാബില്‍ (അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്റ് റിസര്‍ച്ച് ലബോറട്ടറി) പട്ടം സ്വദേശിനിയുടെ രക്ത പരിശോധനയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിക്കുന്ന സംഭവത്തില്‍ അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എ.സി.ആര്‍. ലാബിലെ ജീവനക്കാരുടെ യോഗ്യതയെ പറ്റിയുള്ള ആക്ഷേപവും അന്വേഷിക്കുന്നതാണ്.

ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സൂക്ഷ്മതയോടെയും ഗുണമേന്മയോടെയും ചെയ്യേണ്ടതതാണ്. അത് രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ പരിശോധനയില്‍ സംഭവിക്കുന്ന ഒരു ചെറിയ വീഴ്ച പോലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് സയന്റിഫിക് സൊസൈറ്റീസ് ആക്ട് പ്രകാരം ലാഭനഷ്ടം നോക്കാതെ പൊതുജനസേവനം മുന്‍നിര്‍ത്തി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന്റെ എ.സി.ആര്‍. ലാബുകള്‍.

News, Thiruvananthapuram, Kerala, Medical College, Hospital, Health Minister,Medical College ACR The Health Minister asked for a report on the transformation of the blood group in the lab

സ്വകാര്യ ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫീസാണിവിടെ ഈടാക്കുന്നത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കേഷന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലഭിച്ച ലാബ് കൂടിയാണ് മെഡിക്കല്‍ കോളജ് എ.സി.ആര്‍.ലാബ്. സര്‍ക്കാര്‍ മേഖലയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. എ.സി.ആര്‍. ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള പരിശോധനാ ഫലങ്ങള്‍ ഉറപ്പുവരുത്താന്‍ കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Medical College, Hospital, Health Minister,Medical College ACR The Health Minister asked for a report on the transformation of the blood group in the lab