Follow KVARTHA on Google news Follow Us!
ad

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു National, News, Uttar Pradesh, Suicide, Couples, Train, Lovers, lovers committed suicide in Sitapur.
സിതപൂര്‍: (www.kvartha.com 27.05.2018) വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. വിരേന്ദ്ര വെര്‍മ(19), രഞ്ജന(18) എന്നിവരാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശില്‍ സിതാപൂരിലെ മെഹമൂദാബാദിലാണ് സംഭവം.

ഇവര്‍ തമ്മിലുള്ള പ്രണയബന്ധത്തിന് ഇരുകുടുംബവും എതിര് നിന്നതോടെ മെയ് 23ന് വീടുവിട്ടിറങ്ങിയ ഇരുവരും ശനിയാഴ്ച ഷാജഹാന്‍പൂര്‍ഗോണ്ട പാസഞ്ചറിനു മുമ്പില്‍ ചാടി മരിക്കുകയായിരുന്നു. മരണത്തിനു മുമ്പ് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യ മനസ്സിലാക്കാനായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Uttar Pradesh, Suicide, Couples, Train, Lovers, lovers committed suicide in Sitapur.