Follow KVARTHA on Google news Follow Us!
ad

കണ്ടത്തിലെ ക്രിക്കറ്റ് കളിയില്‍ ഔട്ടിന്റെ കാര്യത്തില്‍ തര്‍ക്കം, അംപയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസ് വിടാന്‍ തയ്യാറാകാതെ ബാറ്റ്‌സ്മാന്‍; അവസാനം ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ തന്നെ 'തേര്‍ഡ് അംപയര്‍ ഡിസിഷന്‍' വന്നു... 'ഔട്ട്'; വീഡിയോ കാണാം

വൈകുന്നേരങ്ങള്‍ ഗ്രാമങ്ങളിലുള്ളവര്‍ക്കെന്നും ക്രിക്കറ്റും ഫുട്‌ബോളും കളിച്ചുരസിക്കാനുള്ളതാണ്. ഗ്രാമങ്ങളിDubai, Cricket, News, World, Sports, ICC, Gulf, Local cricket match; ICC to take correct decision.. OUT
ദുബൈ: (www.kvartha.com 23.05.2018) വൈകുന്നേരങ്ങള്‍ ഗ്രാമങ്ങളിലുള്ളവര്‍ക്കെന്നും ക്രിക്കറ്റും ഫുട്‌ബോളും കളിച്ചുരസിക്കാനുള്ളതാണ്. ഗ്രാമങ്ങളിലെ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്ലനാവുന്നത് റിവ്യൂ സിസ്റ്റം ഇല്ലാത്തത് തന്നെയാണ്. അത്‌കൊണ്ട് തന്നെ ഔട്ടിന്റെ കാര്യത്തിലും ഓഫ് സൈഡിന്റെ കാര്യത്തിലുമൊക്കെ എന്നും തര്‍ക്കമുണ്ടാകും. എന്നാല്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്റര്‍ നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വിദഗ്ദ അംപയറിംഗ് പാനല്‍ തന്നെ രംഗത്തെത്തിയാലോ?

അത്തരമൊരു രസകരമായ സംഭവമാണ് പാകിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ നടന്നത്. ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റ്‌സ്മാന്‍ പുറത്തായോ എന്നതിലായിരുന്നു തര്‍ക്കം. ബാറ്റ്‌സ്മാന്‍ പന്ത് അടിച്ചു കയറ്റിയെങ്കിലും കാറ്റിന്റെ ശക്തിയില്‍ അടിച്ച പന്ത് മുന്നോട്ട് പോകാതെ ഉരുണ്ട് സ്റ്റംപില്‍ തട്ടി. ആ സമയം ബാറ്റ്‌സ്മാന്‍ ക്രീസിന് പുറത്തായിരുന്നു. അംപയര്‍ ഔട്ട് വിളിച്ചെങ്കിലും ബാറ്റ്‌സ്മാന്‍ ക്രീസ് വിടാന്‍ തയാറായില്ല. അവസാനം എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ക്രീസ് വിടുകയായിരുന്നു.


പിന്നീട് ഇതിന്റെ വീഡിയോ ക്ലിപ്പ് ഹംസ എന്ന് പറയുന്നയാള്‍ ഐസിസിക്ക് അയച്ചുകൊടുക്കുകയും ബാറ്റ്‌സ്മാന്‍ ഔട്ടായോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അംപയര്‍ തീരുമാനം അറിയിച്ചു. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും നിയമാവലിയിലെ 32.1 വകുപ്പ് പ്രകാരം ബാറ്റ്‌സ്മാന്‍ ഔട്ടാണെന്നും ഐസിസി വിധിക്കുകയായിരുന്നു.


Keywords: Dubai, Cricket, News, World, Sports, ICC, Gulf,  Local cricket match; ICC to take correct decision.. OUT